Skip to content

ആ പ്രകടനം രോഹിത് ശർമ്മ ആവർത്തിച്ചാൽ അത്ഭുതപ്പെടേണ്ട, സുനിൽ ഗാവസ്‌കർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. 2019 ഏകദിന ലോകകപ്പിലെ പോലെയൊരു പ്രകടനം പരമ്പരയിൽ രോഹിത് ശർമ്മ പുറത്തെടുക്കുമെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു.

( Picture Source : Twitter )

ഇംഗ്ലണ്ടിൽ ലോകകപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു രോഹിത് ശർമ്മ പുറത്തെടുത്തത്. 9 മത്സരങ്ങളിൽ നിന്നും 5 സെഞ്ചുറിയും ഒരു ഫിഫ്റ്റിയുമടക്കം 81.00 ശരാശരിയിൽ 648 റൺസ് രോഹിത് ശർമ്മ നേടിയിരുന്നു. കൂടാതെ ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി ബാറ്റ്സ്മാനെന്ന ചരിത്രനേട്ടവും രോഹിത് ശർമ്മ സ്വന്തമാക്കിയിരുന്നു. ടൂർണമെന്റിൽ മികച്ച ഫോമിൽ കളിച്ച രോഹിതിന് എന്നാൽ സെമിഫൈനലിൽ ഒരു റൺ നേടാൻ മാത്രമാണ് സാധിച്ചത്. മത്സരത്തിലാകട്ടെ ഇന്ത്യ ദയനീയമായി പരാജയപെടുകയും ചെയ്തു.

( Picture Source : Twitter )

” രണ്ട് വർഷങ്ങൾക്ക് മുൻപ് ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ രോഹിത് ശർമ്മ 5 തകർപ്പൻ സെഞ്ചുറി നേടുന്നത് നമ്മൾ കണ്ടതാണ്. അന്നവർ സൗത്താഫ്രിക്കയ്ക്കെതിരെ സെഞ്ചുറി നേടിയത് ദുഷ്‌കരമായ പിച്ചിൽ കോൾഡ് കണ്ടീഷനിലായിരുന്നു. മനോഹരമായാണ് അവൻ ആ സാഹചര്യങ്ങളോട് ഒത്തിണങ്ങി ബാറ്റ് ചെയ്തത്. ഇപ്പോൾ രണ്ട് വർഷങ്ങൾക്ക് ശേഷം അവൻ കൂടുതൽ എക്സ്പീരിയൻസ് നേടിയാണ് വരുന്നത്. ഈ പരമ്പരയിൽ ലോകകപ്പിലെ പ്രകടനം അവൻ ആവർത്തിച്ചാൽ അത്ഭുതപെടേണ്ടതില്ല. ” സുനിൽ ഗാവസ്‌കർ പറഞ്ഞു.

( Picture Source : Twitter )

കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് രോഹിത് ശർമ്മയായിരുന്നു. 12 മത്സരങ്ങളിൽ നിന്നും 4 സെഞ്ചുറിയുൾപ്പടെ 60.77 ശരാശരിയിൽ 1094 റൺസ് രോഹിത് ശർമ്മ നേടിയിരുന്നു. ഫൈനലിൽ ആദ്യ ഇന്നിങ്സിൽ 34 റൺസും രണ്ടാം ഇന്നിങ്‌സിൽ 30 റൺസും രോഹിത് ശർമ്മ നേടിയിരുന്നു. ഐസിസി ടെസ്റ്റ് റാങ്കിങിൽ നിലവിൽ ആറാം സ്ഥാനത്താണ് രോഹിത് ശർമ്മയുള്ളത്. റാങ്കിങിൽ ഏറ്റവും മുന്നിലുള്ള ഓപ്പണിങ് ബാറ്റ്സ്മാൻ കൂടിയാണ് ഹിറ്റ്മാൻ.

( Picture Source : Twitter )