Skip to content

സഞ്ജുവോ സൂര്യകുമാർ യാദവോ ? ടി20 ലോകകപ്പ് ടീമിൽ ആരൊക്കെ ഇടം പിടിയ്ക്കും പ്രവചനവുമായി ആകാശ് ചോപ്ര

ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ നിന്നും ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംനേടാൻ സാധ്യതയുള്ള താരങ്ങളെ പ്രവചിച്ച് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ ആകാശ് ചോപ്ര. മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ഒരുപിടി യുവതാരങ്ങളുമായാണ് ഇന്ത്യ ശ്രീലങ്കൻ പര്യടനത്തിനായി എത്തുന്നത്. ഐസിസി ടി20 ലോകകപ്പിന് മുൻപായി നടക്കുന്ന ഇന്ത്യയുടെ അവസാന ടി20 പരമ്പര കൂടിയാണിത്.

( Picture Source : Twitter )

ടീമിന്റെ ക്യാപ്റ്റനാണെങ്കിൽ കൂടിയും ടി20 ലോകകപ്പ് ടീമിൽ ധവാന് അവസരം ലഭിക്കുമെന്ന് ഉറപ്പിക്കാനാകില്ലെന്ന് പറഞ്ഞ ആകാശ് ചോപ്ര ടീമിൽ ഇടം നേടാൻ സാധ്യതയുള്ള മറ്റു താരങ്ങളെയും പ്രവചിച്ചു.

( Picture Source : Twitter )

” ടി20 ലോകകപ്പിനായി ധവാനെ ടീം പരിഗണിക്കുന്നില്ലയെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഒരേയൊരു മത്സരത്തിൽ മാത്രമാണ് അവൻ കളിച്ചത്. അത് അനീതിയായിരുന്നു. എന്നാൽ ഐ പി എല്ലിൽ അവൻ വീണ്ടും മികച്ച പ്രകടനം കാഴ്ച്ചവെച്ചു ഇപ്പോഴവനെ വീണ്ടും പരിഗണിക്കുന്നു, ക്യാപ്റ്റനാക്കുന്നു. അതുകൊണ്ട് തന്നെ പര്യടനത്തിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ലോകകപ്പ് ടീമിൽ ഇടം നേടാൻ അവന് സാധിച്ചേക്കും. ” ആകാശ് ചോപ്ര പറഞ്ഞു.

( Picture Source : Twitter )

ധവാനൊപ്പം ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ പൃഥ്വി ഷാ, മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ ഇവരിൽ രണ്ട് പേർ ടി20 ലോകകപ്പ് ടീമിൽ ഇടം നേടുമെന്നും മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ, മനീഷ് പാണ്ഡെ അടക്കമുള്ളവർ ഈ പോരാട്ടത്തിൽ പുറകിലായി പോകുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

( Picture Source : Twitter )

” ശിഖാർ ധവാൻ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, ശ്രേയസ്‌ അയ്യർ, ഇവരിൽ രണ്ടുപേർ ലോകകപ്പ് ടീമിൽ ഇടംനേടിയേക്കും. ഇഷാൻ കിഷനും മനീഷ്‌ പാണ്ഡെയും സഞ്ജു സാംസണും ഈ മത്സരത്തിൽ പുറകിലായിപോകും. ഇവരിൽ ഏറ്റവും സാധ്യത കുറവ് മനീഷ് പാണ്ഡെയ്ക്കാണ്. ടോപ്പ് ഓർഡറിൽ അവൻ വേഗത്തിൽ ബാറ്റ് ചെയ്യില്ല. ഐ പി എല്ലിലും മോശം പ്രകടനമാണ് അവൻ പുറത്തെടുക്കുന്നത്. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

( Picture Source : Twitter )