Skip to content

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി കെയ്ൻ വില്യംസൺ, പിന്നിലാക്കിയത് സ്റ്റീവ് സ്മിത്തിനെ

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ മികച്ച പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനെയാണ് കെയ്ൻ വില്യംസൺ പിന്നിലാക്കിയത്.

നേരത്തെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തിന് പുറകെയാണ് വില്യംസൺ രണ്ടാം സ്ഥാനത്തേക്ക് പിന്തളളപെട്ടത്. എന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യ ഇന്നിങ്സിൽ ആദ്യ ഇന്നിങ്‌സിൽ 49 റൺസും രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 52 റൺസും കെയ്ൻ വില്യംസൺ നേടിയിരുന്നു.

( Picture Source : Twitter )

ഫൈനലിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്‌ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടപ്പോൾ ഇന്ത്യൻ ഓപ്പണർ ആറാം സ്ഥാനത്തെത്തി. ഫൈനലിന് മുൻപ് ഇരുവരും റാങ്കിങിൽ ഒരേ പോയിന്റോടെ ഒപ്പത്തിനൊപ്പമായിരുന്നു. രോഹിത് ആദ്യ ഇന്നിങ്സിൽ 34 റൺസും രണ്ടാം ഇന്നിങ്സിൽ 34 റൺസും നേടിയിരുന്നു. മറുഭാഗത്ത് രണ്ടാം ഇന്നിങ്സിൽ 41 റൺസ് നേടിയെങ്കിലും ആദ്യ ഇന്നിങ്സിൽ 4 റൺ മാത്രമാണ് പന്ത്‌ നേടിയിരുന്നത്.

( Picture Source : Twitter )

മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ലയെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നാലാം സ്ഥാനം നിലനിർത്തി. മത്സരത്തിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ചേതേശ്വർ പുജാര റാങ്കിങിൽ പതിനാലാം സ്ഥാനത്തേക്ക് പിന്തളളപെട്ടു.

ഐസിസി ബാറ്റിങ് റാങ്കിങ്

( Picture Source : ICC Official App )

നേരത്തെ ഫൈനലിനിടെ ഓൾ റൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്ന രവീന്ദ്ര ജഡേജ ഫൈനലിലെ മോശം പ്രകടനത്തോടെ റാങ്കിങിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു.

ഐസിസി ടെസ്റ്റ് ഓൾ റൗണ്ടർ റാങ്കിങ്

( Picture Source : ICC Official App )

വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡറാണ് ഒന്നാം സ്ഥാനത്തുള്ളത്. ബൗളർമാരുടെ റാങ്കിങിൽ ഫൈനലിൽ വിക്കറ്റൊന്നും നേടാൻ സാധിക്കാതിരുന്ന ജസ്പ്രീത് ബുംറ 19 ആം സ്ഥാനത്തേക്കും ജഡേജ 17 ആം സ്ഥാനത്തേക്കും പിന്തളളപെട്ടു.

ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങ്

( Picture Source : ICC Official App )