Skip to content

ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ്, റിക്കി പോണ്ടിങിനെയും പിന്നിലാക്കി ടിം സൗത്തീ

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ ഇന്നിങ് സിൽ മികച്ച ബാറ്റിങ് പ്രകടനമാണ് ഇന്ത്യയ്ക്കെതിരെ ന്യൂസിലാൻഡ് താരം ടിം സൗത്തീ പുറത്തെടുത്തത്. എട്ടാം വിക്കറ്റിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസനൊപ്പം 29 റൺസ് കൂട്ടിച്ചേർത്ത ടിം സൗത്തീ 46 പന്തിൽ 30 റൺസ് നേടിയാണ് പുറത്തായത്. 2 സിക്സ് ആദ്യ ഇന്നിങ്സിൽ സൗത്തീ നേടിയിരുന്നു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയവരുടെ പട്ടികയിൽ റിക്കി പോണ്ടിങിനെ പിന്നിലാക്കിയിരിക്കുകയാണ് ടിം സൗത്തീ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയാണ് ഇനി പട്ടികയിൽ സൗത്തീയ്ക്ക് മുൻപിലുള്ളത്.

( Picture Source : Twitter )

ആദ്യ ഇന്നിങ്സിലെ 2 സിക്സ് അടക്കം 79 മത്സരങ്ങളിൽ നിന്നും 75 സിക്സ് ടിം സൗത്തീ നേടിയിട്ടുണ്ട്‌. റിക്കി പോണ്ടിങാകട്ടെ 168 മത്സരങ്ങളിൽ നിന്നും 73 സിക്സ് നേടിയിട്ടുണ്ട്‌. 90 മത്സരങ്ങളിൽ നിന്നും 78 സിക്സ് നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയാണ് ഈ പട്ടികയിൽ ടിം സൗത്തീയ്ക്ക് മുൻപിലുള്ളത്.

( Picture Source : Twitter )

101 മത്സരങ്ങളിൽ നിന്നും 107 സിക്സ് നേടിയിട്ടുള്ള മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലമാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയിട്ടുള്ള ബാറ്റ്സ്മാൻ. 96 മത്സരങ്ങളിൽ നിന്നും 100 സിക്സ് നേടിയ മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ്, 103 മത്സരങ്ങളിൽ നിന്നും 98 സിക്സ് നേടിയ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ, 166 മത്സരങ്ങളിൽ നിന്നും 97 സിക്സ് നേടിയ മുൻ സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ജാക്ക് കാലിസ്, 104 മത്സരങ്ങളിൽ നിന്നും 91 സിക്സ് നേടിയ വീരേന്ദർ സെവാഗ് എന്നിവരാണ് പട്ടികയിൽ ബ്രണ്ടൻ മക്കല്ലത്തിന് പുറകിലുള്ളത്.

( Picture Source : Twitter )

ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ

  1. ബ്രണ്ടൻ മക്കല്ലം – 107
  2. ആദം ഗിൽക്രിസ്റ്റ് – 100
  3. ക്രിസ് ഗെയ്ൽ – 98
  4. ജാക്ക് കാലിസ് – 97
  5. വീരേന്ദർ സെവാഗ് – 91
  6. ബ്രയാൻ ലാറ – 88
  7. ക്രിസ് കാർന്സ് – 87
  8. വിവിയൻ റിച്ചാർഡ്‌സ് – 84
  9. ആൻഡ്രൂ ഫ്ലിന്റോഫ്‌ – 82
  10. മാത്യൂ ഹെയ്ഡൻ – 82
  11. മിസ്ബ ഉൾ ഹഖ് – 81
  12. കെവിൻ പീറ്റേഴ്ൺ – 81
  13. ബെൻ സ്റ്റോക്സ് – 79
  14. എം എസ് ധോണി – 78
  15. ടിം സൗത്തീ – 75
  16. റിക്കി പോണ്ടിങ് – 73
( Picture Source : Twitter )