Skip to content

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ; ആദ്യ ദിനം മഴമൂലം ഉപേക്ഷിച്ചു

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വില്ലനായി മഴ. കനത്ത മഴമൂലം ഫൈനലിലെ ആദ്യ ദിനം ടോസിടാൻ പോലുമാകാതെ ഉപേക്ഷിച്ചു. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനൽ നടക്കുന്നത്.

( Picture Source : Twitter / Bcci )

റിസർവ് ഡേ ഉള്ളതിനാൽ ആദ്യ ദിനം മഴമൂലം നഷ്ട്ടപെട്ടത് ടീമുകൾക്ക് തിരിച്ചടിയാകില്ല. കൂടാതെ നഷ്ട്ടപെട്ട സമയത്തിന് പകരം അരമണിക്കൂർ ഇനിയുള്ള ദിനങ്ങളിൽ അധികമായി കളിക്കുകയും ചെയ്യും. ടോസിന് സാധിക്കാത്തതിനാൽ സാഹചര്യങ്ങൾ പരിഗണിച്ച് പ്ലേയിങ് ഇലവനിൽ മാറ്റം വരുത്താൻ ഇന്ത്യയ്ക്കും ന്യൂസിലാൻഡിനും സാധിക്കും. അശ്വിനെയും രവീന്ദ്ര ജഡേജയും ഇന്നലെ പ്രഖ്യാപിച്ച പ്ലേയിങ് ഇലവനിൽ ഇന്ത്യ ഉൾപെടുത്തിയിരുന്നു.

https://twitter.com/BCCI/status/1405858016612651014?s=19

ഇന്ത്യൻ പ്ലേയിങ് ഇലവൻ ;

രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി ( ക്യാപ്റ്റൻ ), അജിങ്ക്യ രഹാനെ ( വൈസ് ക്യാപ്റ്റൻ ), റിഷഭ് പന്ത്‌ (wk), രവീന്ദ്ര ജാഡ, രവിചന്ദ്രൻ അശ്വിൻ, ജസ്‌പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷാമി.

( Picture Source : Twitter / Bcci )

ഇംഗ്ലണ്ടിനെ അവരുടെ നാട്ടിൽ പരാജയപെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഫൈനലിനായി ന്യൂസിലാൻഡ് എത്തുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെ ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ന്യൂസിലാൻഡ് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

( Picture Source : Twitter )

മറുഭാഗത്ത് ശക്തരായ ഓസ്ട്രേലിയയെയും ഇംഗ്ലണ്ടിനെയും തുടർച്ചയായ പരമ്പരകളിൽ പരാജയപെടുത്തിയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചത്. ഫൈനലിൽ വിജയിച്ചാൽ കിരീടനേട്ടത്തിനൊപ്പം ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനും ഇന്ത്യയ്ക്ക് സാധിക്കും.

( Picture Source : Twitter / Bcci )