Skip to content

ബാറ്റ്സ്മാന്മാർക്കല്ല, ഇന്ത്യയുടെ തകർപ്പൻ പ്രകടനത്തിൽ ക്രെഡിറ്റ് നൽകേണ്ടത് ബൗളർമാർക്ക് ; വീരേന്ദർ സെവാഗ്

ലോക ക്രിക്കറ്റിലെ ഇന്ത്യയുടെ മേധാവിത്വത്തിൽ ക്രെഡിറ്റ് കൂടുതൽ അർഹിക്കുന്ന ഇന്ത്യയുടെ ബൗളിങ് നിരയാണെന്ന് മുൻ ഓപ്പണിങ് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗ്. വിദേശ പരമ്പരകളിലെ ഇന്ത്യയുടെ വിജയത്തിൽ കൂടുതൽ പങ്കുവഹിക്കുന്നത് ബൗളർമാരാണെന്നും വീരേന്ദർ സെവാഗ് പറഞ്ഞു.

( Picture Source : Twitter )

ശക്തമായ ബൗളിങ് നിരയുള്ളതുകൊണ്ടാണ് ഓസ്‌ട്രേലിയയിലടക്കം ടെസ്റ്റ് പരമ്പര വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചതെന്നും ഏതൊരു സാഹചര്യത്തിലും തിളങ്ങാൻ സാധിക്കുന്ന ബൗളർമാർ ഇന്ത്യയ്ക്കുണ്ടെന്നും സെവാഗ് പറഞ്ഞു.

( Picture Source : Twitter )

” ഈ ഇന്ത്യൻ ടീമിന് ശക്തമായ ബൗളിങ് നിരയുണ്ട്, അതുകൊണ്ടാണ് ഓസ്‌ട്രേലിയയെ അവരുടെ നാട്ടിൽ രണ്ട് തവണ പരാജയപെടുത്താൻ അവർക്ക് സാധിച്ചതും ഇപ്പോൾ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കുന്നതും. ഇന്ത്യൻ ടീമിൽ റൺസ് സ്കോർ ചെയ്യുന്ന ഒരുപാട് ബാറ്റ്‌സ്മാന്മാർ ഉണ്ട്. എന്നാൽ ടെസ്റ്റ് മത്സരത്തിൽ 20 വിക്കറ്റുകൾ നേടി ടീമിനെ വിജയിപ്പിക്കുന്ന ബൗളർമാരെ മറക്കാൻ സാധിക്കില്ല. ” സെവാഗ് പറഞ്ഞു

( Picture Source : Twitter )

മൊഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, രവിചന്ദ്രൻ അശ്വിൻ എന്നിവരടങ്ങുന്ന ഇന്ത്യൻ ബൗളിങ് നിര അതിശക്തമാണ്. സാഹചര്യങ്ങൾ സ്വിങിന് അനുകൂലമാണെന്നും അത് മുതലെടുക്കാനുള്ള ബൗളർമാർ ഇന്ത്യയ്ക്ക്. സ്പിൻ ഉണ്ടെങ്കിൽ അതിനായി രവിചന്ദ്രൻ അശ്വിനും ജഡേജയുമുണ്ട്. ഒരു ബൗളിങ് യൂണിറ്റെന്ന നിലയിൽ വിജയകരമായി ജോലി നിർവഹിക്കാൻ അവർക്ക് സാധിച്ചു. ഫൈനലിലും അത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ” സെവാഗ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )

” തീർച്ചയായും ക്രെഡിറ്റ് ബൗളർമാർ അർഹിക്കുന്നുണ്ട്, കാരണം ടീം ബാലൻസ് ഇല്ലാതെ ഒന്നാമതാകാൻ നിങ്ങൾക്ക് സാധിക്കില്ല. മികച്ച ബാറ്റിങ് നിരയും ബൗളിങ് നിരയും നിങ്ങൾക്ക് ആവശ്യമാണ്. ഒരു തരത്തിൽ ക്രെഡിറ്റ് കൂടുതൽ നൽകേണ്ടത് ബൗളർമാർക്കാണ് കാരണം ഒരു ടെസ്റ്റ് മത്സരത്തിൽ വിജയിക്കാൻ 20 വിക്കറ്റും വീഴ്ത്തേണ്ടതുണ്ട്. ആ ജോലി അവർ ഭംഗിയായി നിർവഹിക്കുന്നതുകൊണ്ടാണ് ദീർഘനാളായി ഒന്നാം സ്ഥാനത്ത് തുടരാൻ ഇന്ത്യയ്ക്ക് സാധിക്കുന്നത്. ” സെവാഗ് കൂട്ടിച്ചേർത്തു.

( Picture Source : Twitter )