Skip to content

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ഇലവൻ തിരഞ്ഞെടുത്ത് സഞ്ജയ്‌ മഞ്ജരേക്കാർ, ജഡേജയെ ഒഴിവാക്കി

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ഇലവൻ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കാർ. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ തിളങ്ങാൻ സാധിക്കുന്ന താരങ്ങളെയാണ് സഞ്ജയ് മഞ്ജരേക്കാർ ഇലവനിൽ ഉൾപെടുത്തിയിരിക്കുന്നത്.

( Picture Source : Twitter )

ജൂൺ 18 നാണ് ന്യൂസിലാൻഡും ഇന്ത്യയും തമ്മിലുള്ള ഫൈനൽ പോരാട്ടം ആരംഭിക്കുന്നത്. എഡ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് വില്യംസണും സംഘവും. മത്സരത്തിലെ വിജയത്തോടെ ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ന്യൂസിലാൻഡ് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്‌തിരുന്നു.

( Picture Source : Twitter )

മറുഭാഗത്ത് കഴിഞ്ഞ പരമ്പരകളിൽ ശക്തരായ ഓസ്‌ട്രേലിയയെയും ഇംഗ്ലണ്ടിനെയും പരാജയപെടുത്താൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഫൈനലിൽ വിജയിക്കാൻ സാധിച്ചാൽ കിരീടനേട്ടത്തിനൊപ്പം റാങ്കിങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും ഇന്ത്യയ്ക്ക് സാധിക്കും.

ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയും ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയെയും സഞ്ജയ് മഞ്ജരേക്കാർ തന്റെ ഇലവനിൽ ഉൾപെടുത്തിയിട്ടില്ല. ഗില്ലിനെയും രോഹിത് ശർമ്മയെയുമാണ് ഓപ്പണർമാരായി മഞ്ജരേക്കാർ ഉൾപെടുത്തിയത്. ക്യാപ്റ്റൻ വിരാട് കോഹ്ലി, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ എന്നിവർക്കൊപ്പം ഹനുമാ വിഹാരിയെയാണ് ആറാം നമ്പർ ബാറ്റ്സ്മാനായി ഉൾപെടുത്തിയിരികുന്നത്.

( Picture Source : Twitter )

റിഷഭ് പന്താണ് വിക്കറ്റ് കീപ്പർ, രവിചന്ദ്രൻ അശ്വിനൊപ്പം ജസ്പ്രീത് ബുംറ, മൊഹമ്മദ് സിറാജ്, മൊഹമ്മദ് ഷാമി എന്നിവരെയാണ് ബൗളർമാരായി മഞ്ജരേക്കാർ തിരഞ്ഞെടുത്തത്.

സഞ്ജയ്‌ മഞ്ജരേക്കാർ തിരഞ്ഞെടുത്ത ഇന്ത്യൻ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇലവൻ ;

ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി (c), അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത്‌ (wk), രവിചന്ദ്രൻ അശ്വിൻ, മൊഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, മൊഹമ്മദ് സിറാജ്.

( Picture Source : Twitter )

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീം

രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി (C), അജിങ്ക്യ രഹാനെ (VC), ഹനുമ വിഹാരി, റിഷഭ് പന്ത് (WK), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷാമി, മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ എൽ രാഹുൽ , വൃദ്ധിമാൻ സാഹ.

( Picture Source : Twitter )