Skip to content

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ന്യൂസിലാൻഡ്

എഡ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ തകർപ്പൻ വിജയത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി ന്യൂസിലാൻഡ്. മത്സരത്തിൽ 8 വിക്കറ്റിന് ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയ ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പര 1-0 ന് സ്വന്തമാക്കുകയും ചെയ്തിരുന്നു.

( Picture Source : Getty / Twitter )

മാറ്റ് ഹെൻറിയുടെയും ട്രെൻഡ് ബോൾട്ടിന്റെയും തകർപ്പൻ ബൗളിങ് പ്രകടനമാണ് ന്യൂസിലാൻഡിന് തകർപ്പൻ വിജയം സമ്മാനിച്ചത്. ഇരുവരും 2 ഇന്നിങ്സിൽ നിന്നുമായി 6 വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ 85 റൺസിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ 122 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 38 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡിന് 2 വിക്കറ്റുകൾ മാത്രമാണ് നഷ്ട്ടമായത്.

https://twitter.com/ESPNcricinfo/status/1404034186000834563?s=19

മത്സരത്തിലെ വിജയത്തോടെ ന്യൂസിലാൻഡ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഇംഗ്ലണ്ട് ഓസ്‌ട്രേലിയക്ക് പുറകിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു. 123 റേറ്റിങ് പോയിന്റാണ് ന്യൂസിലാൻഡാണ് ന്യൂസിലാൻഡിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 121 റേറ്റിങ് പോയിന്റും മൂന്നാം ഓസ്‌ട്രേലിയക്ക് 108 പോയിന്റുമാണുള്ളത്.

( Picture Source : Getty / Twitter )

ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ അഭാവത്തിൽ ടോം ലാതമാണ് മത്സരത്തിൽ ന്യൂസിലാൻഡിനെ നയിച്ചത്. നേരത്തെ ലോർഡ്സിൽ നടന്ന മത്സരം സമനിലയിൽ കാലാശിച്ചിരുന്നു. പരമ്പരയിൽ നാല് ഇന്നിങ്സിൽ നിന്നും 76.50 ശരാശരിയിൽ 306 റൺസ് നേടിയ ന്യൂസിലാൻഡ് ഓപ്പണർ ഡെവൺ കോൺവെയാണ് മാൻ ഓഫ് ദി സിരീസ്.

( Picture Source : Twitter )

ജൂൺ 18 നാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനൽ പോരാട്ടം നടക്കുന്നത്. ഫൈനലിന് മുൻപായി ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലാൻഡ്.

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീം

രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി (C), അജിങ്ക്യ രഹാനെ (VC), ഹനുമ വിഹാരി, റിഷഭ് പന്ത് (WK), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷാമി, മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ എൽ രാഹുൽ , വൃദ്ധിമാൻ സാഹ.

( Picture Source : Twitter )