Skip to content

ധോണിയെ കണ്ടുപഠിക്കൂ, സഞ്ജു സാംസണ് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം

ശ്രീലങ്കൻ പര്യടനത്തിനായി തയ്യാറെടുക്കുന്ന മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണ് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മൂന്ന് ഏകദിനവും മൂന്ന് ടി20യും അടങ്ങിയ പര്യടനത്തിൽ സഞ്ജു സാംസണെയും ഇഷാൻ കിഷനെയുമാണ് വിക്കറ്റ് കീപ്പർമാരായി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി 7 ടി20 മത്സരങ്ങളിൽ കളിച്ചിട്ടുള്ള സഞ്ജു ഇതുവരെയും ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല, മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ഇക്കുറി സഞ്ജുവിന് ഏകദിനത്തിലും അവസരം ലഭിച്ചേക്കും.

( Picture Source : Twitter )

ഏകദിനത്തിൽ അവസരം ലഭിക്കുകയാണെങ്കിൽ സഞ്ജു ബാറ്റിങ് ശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും എം എസ് ധോണിയെ പോലെ സാഹചര്യങ്ങൾക്കനുസരിച്ച് ബാറ്റ് ചെയ്യണമെന്നും ആകാശ് ചോപ്ര പറഞ്ഞു.

( Picture Source : Twitter )

” ഏകദിനത്തിലോ ടി20യിലോ അവന് അവസരം ലഭിക്കുമോയെന്ന് എനിക്കറിയില്ല, അതേ ശൈലിയാണ് കളിക്കുകയെന്ന് സഞ്ജു വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ കെയർലസ് ആകുന്നതും കെയർഫ്രീ ആകുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. എം എസ് ധോണി ഒരു കെയർഫ്രീ ബാറ്റ്സ്മാനാണ്. എന്നാൽ മറ്റുചിലർ കെയർലസായി ( അശ്രദ്ധയോടെ ) കളിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ” ആകാശ് ചോപ്ര പറഞ്ഞു.

( Picture Source : Twitter )

” ഏകദിനത്തിൽ അവസരം ലഭിക്കുകയാണെങ്കിൽ മറ്റെല്ലാം മാറ്റിവെച്ച് സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പിച്ച് എന്താണ് ആവശ്യപെടുന്നതെന്നും സ്കോർബോർഡ് എന്താണ് ആവശ്യപെടുന്നതെന്നും കാണേണ്ടതുണ്ട്. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

( Picture Source : Twitter )

” ഒരു മികച്ച ബാറ്റ്സ്മാനാകണമെങ്കിൽ നിങ്ങളുടെ പൊസിഷൻ ഏകീകരിക്കേണ്ടതുണ്ട്, അതിനുശേഷം സാഹചര്യങ്ങൾക്കും നിബന്ധനകൾക്കും അനുസരിച്ച് കളിക്കണം. മറ്റുള്ളതെല്ലാം അനാവശ്യമാണ്. ചേസ് ചെയ്യുമ്പോൾ ഓരോ ഓവറിലും എട്ടോ പത്തോ റൺസ് വേണമെങ്കിൽ നിങ്ങൾ ആക്രമിച്ചുകളിക്കണം. മറിച്ച് മൂന്നോ നാലോ വിക്കറ്റ് വീണെങ്കിൽ നിങ്ങൾ ശ്രദ്ധയോടുകൂടി കളിക്കണം. ഇപ്പോൾ സഞ്ജു ഐ പി എൽ ക്യാപ്റ്റൻ കൂടിയാണ്. ആ പക്വത അവനിൽ ഇക്കുറി കാണാനാകും. ” ആകാശ് ചോപ്ര പറഞ്ഞു.

( Picture Source : Twitter )