Skip to content

സഞ്ജു തിരിച്ചെത്തി, ധവാൻ ക്യാപ്റ്റൻ, ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാനാണ് ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി. ആർ സി ബി ബാറ്റ്‌സ്മാൻ ദേവ്ദത് പടിക്കൽ, ഋതുരാജ് ഗയ്ക്വാദ് അടക്കമുള്ള പുതുമുഖ താരങ്ങളെയും പര്യടനത്തിനുള്ള ടീമിൽ ബിസിസിഐ ഉൾപ്പെടുത്തി.

( Picture Source : Twitter )

ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ജൂലൈ 13 നാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ഏകദിനവും മൂന്ന് ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും. ജൂലൈ 13, 16, 18 തീയതികളിലാണ് ഏകദിന മത്സരങ്ങൾ നടക്കുന്നത്. ജൂലൈ 21 നാണ് ടി20 പരമ്പര ആരംഭിക്കുക കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് 6 മത്സരങ്ങളും നടക്കുന്നത്.

( Picture Source : Twitter )

കഴിഞ്ഞ ഐ പി എൽ സീസണുകളിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ആർ സി ബി ബാറ്റ്‌സ്മാൻ ദേവ്ദത് പടിക്കൽ, ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ ഋതുരാജ് ഗയ്ഗ്വാദ്, കെ കെ ആർ ബാറ്റ്സ്മാൻ നിതീഷ് റാണ എന്നിവർ ആദ്യമായി ടീമിലിടം നേടി, രാജസ്ഥാൻ റോയൽസ് ബൗളർ ചേതൻ സക്കറിയ, കൃഷ്ണപ്പ ഗൗതം എന്നിവരാണ് ടീമിലെ മറ്റു പുതുമുഖങ്ങൾ .

( Picture Source : Twitter )

സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർക്കൊപ്പം മനീഷ് പാണ്ഡെയും ടീമിൽ സ്ഥാനം കണ്ടെത്തി. ഇഷാൻ കിഷനും സഞ്ജു സാംസണുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ.

( Picture Source : Twitter )

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം

ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ദേവ്ദത് പടിക്കൽ, ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), കൃഷ്ണപ്പ ഗൗതം, യുസ്വെന്ദ്ര ചഹാൽ, രാഹുൽ ചഹാർ, ക്രുനാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ), ദീപക് ചഹാർ, നവദീപ് സൈനി, ചേതൻ സക്കറിയ.

( Picture Source : Twitter )