Skip to content

ഇന്ത്യയ്ക്ക് വേണ്ടത് ഒരു ഫിനിഷറെ, ടീമിൽ മടങ്ങിയെത്താനാകുമെന്ന് ദിനേശ് കാർത്തിക്

വരുന്ന ടി20 ലോകകപ്പോടെ ഇന്ത്യൻ ടീമിൽ മടങ്ങിയെത്താനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. 2004 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ദിനേശ് കാർത്തിക് 2019 ഏകദിന ലോകകപ്പിലാണ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ഐ പി എല്ലിലും മികച്ച ഫോം പുറത്തെടുക്കാൻ കഴിഞ്ഞ രണ്ട് സീസണുകളിലായി ദിനേശ് കാർത്തിക്കിന് സാധിച്ചിട്ടില്ല.

( Picture Source : Twitter )

” ഞാൻ ഫിറ്റ്നസ് നിലനിർത്തുന്നിടത്തോളം ക്രിക്കറ്റിൽ തുടരും, മൂന്നോ നാലോ വർഷം കൂടെ കളിക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഫിറ്റ്നസ് നിലനിർത്തുകയും ബാറ്റിങിൽ മികവ് പുലർത്തുകയും ചെയ്താൽ വിരമിക്കാൻ യാതൊരു കാരണവും ഞാൻ കാണുന്നില്ല. ഇപ്പോൾ പ്രായം ഒരു ഘടകമേയല്ല, ഫിറ്റ്നസ് അളക്കാൻ ഒരുപാട് ടെസ്റ്റുകൾ ഇപ്പോഴുണ്ട്. ഫിറ്റ്നസ് ടെസ്റ്റുകളിൽ വിജയിച്ചാൽ നിങ്ങൾ രാജ്യത്തിന് വേണ്ടി കളിക്കാൻ തയ്യാറാണ്. ” ദിനേശ് കാർത്തിക് പറഞ്ഞു.

( Picture Source : Twitter )

” എന്റെ ലക്ഷ്യം ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നതാണ്. തുടർച്ചയായ രണ്ട് വർഷങ്ങളിൽ ടി20 ലോകകപ്പ് നടക്കാൻ പോകുന്നു. അതിന്റെ ഭാഗമാകാൻ എന്നെ കൊണ്ട് സാധിക്കുന്നതെല്ലാം ഞാൻ ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ലോകകപ്പിന് ശേഷം ടീമിൽ നിന്നും പുറത്താകുന്നതിന് മുൻപ് ടി20 ക്രിക്കറ്റിൽ ഞാൻ മികവ് പുലർത്തിയിരുന്നു, എന്നാൽ ലോകകപ്പിലെ മോശം പ്രകടനത്തോടെ ടി20 ടീമിൽ നിന്നും ഞാൻ ഒഴിവാക്കപെട്ടു. ” ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു.

( Picture Source : Twitter )

” ഇന്ത്യയ്ക്ക് ഒരു ഫിനിഷറെ ആവശ്യമാണ് . ഹാർദിക് പാണ്ഡ്യയും ജഡേജയും നമുക്കുണ്ടെന്ന് എനിക്കറിയാം. എന്നാൽ പൂർണമായും ഒരു മിഡിൽ ഓർഡർ ബാറ്റ്‌സ്മാനാകാനാണ് ഞാൻ ശ്രമിക്കുന്നത്. അതൊരു പ്രത്യേക സ്ഥാനമാണെന്ന് ഞാൻ കരുതുന്നു. ടീമിനെ വിജയത്തിലെത്തിക്കാനും മികച്ച സ്കോറിലെത്തിക്കുകയും വേണം. അതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ” ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു.

( Picture Source : Twitter )

ഇന്ത്യയ്ക്ക് വേണ്ടി 26 ടെസ്റ്റ് മത്സരങ്ങളും 94 ഏകദിന മത്സരങ്ങളും 32 ടി20 മത്സരങ്ങളും ദിനേശ് കാർത്തിക് കളിച്ചിട്ടുണ്ട്.

( Picture Source : Twitter )