Skip to content

ലൈവിനിടെ കോഹ്ലിയുടെയും രവിശാസ്ത്രിയുടെയും രഹസ്യ സംഭാഷണം ചോർന്നു ; ഫൈനലിൽ ഇന്ത്യൻ പേസ് നിരയിൽ ആരൊക്കെ ഇറങ്ങുമെന്നതിനെ കുറിച്ച് സൂചന പുറത്ത്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ ടീം  ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം   ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും കോച്ച് രവിശാസ്ത്രിയും ചേർന്ന്  ഓണ്ലൈൻ വാർത്താസമ്മേളനം നടത്തിയിരുന്നു. ഒരു പര്യടനത്തിനായി പുറപ്പെടും മുമ്പ് പതിവായി നടത്താറുള്ള വാർത്താസമ്മേളനമാണ് ഇത്തവണ കോവിഡ് മൂലം ഓൺലൈനിലേക്ക് മാറ്റിയത്. അതേസമയം ഈ ലൈവിനിടെ ചോർന്ന രഹസ്യ സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇരുവരും സംസാരിക്കുന്നത്തിന്റെ ഓഡിയോ ക്ലിപ്പാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുള്ളത്.
ഫൈനലിൽ ഇന്ത്യൻ പേസ് നിരയിൽ ഇറങ്ങുന്ന ചില താരങ്ങളുടെ നിർണായക വിവരങ്ങളാണ് ഇതിലൂടെ ചോർന്നത്. ഈ വിവരങ്ങൾ ശരിയാണെങ്കിൽ
ജൂൺ 18ന് ഇംഗ്ലണ്ടിലെ സതാംപ്ടനിൽ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ നിരയിൽ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഉണ്ടാവും.

മുംബൈയിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് കോലിയും ശാസ്ത്രിയും ടീമുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തത്. ആരും കേൾക്കുന്നില്ലെന്ന ധാരണയിലായിരുന്നു ഇത്. വാർത്താ സമ്മേളനം തുടങ്ങും മുൻപ്, ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയെക്കുറിച്ച് ഇരുവരും സംസാരിക്കുകയായിരുന്നു.
ന്യൂസീലൻഡിന്റെ ഇടംകയ്യൻ ബാറ്റ്സ്മാൻമാർക്കെതിരെ എങ്ങനെ ബോൾ ചെയ്യുമെന്നതിനെക്കുറിച്ചും ഇതിനിടെ ഇരുവരും സംസാരിച്ചു.

എറൗണ്ട് ദ് വിക്കറ്റിൽ ബോൾ ചെയ്യാൻ മുഹമ്മദ് ഷമിയേയും മുഹമ്മദ് സിറാജിനേയും ഉപയോഗിക്കാമെന്ന് കോലി പറയുമ്പോൾ, അത് ശാസ്ത്രി ശരിവയ്ക്കുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്. ഇതോടെ, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ മുഹമ്മദ് സിറാജ് കളിക്കുമെന്ന അഭ്യൂഹം വ്യാപകമായി പ്രചരിക്കുകയാണ്. വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്കെല്ലാം ക്യാപ്റ്റനും പരിശീലകനും മറുപടി നൽകി.

https://twitter.com/79foreveR_/status/1400065498851647495?s=19

ഇംഗ്ലണ്ടിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസീലൻഡിനു മേൽക്കൈ ഉണ്ടെന്ന വാദങ്ങളെല്ലാം ഇന്ത്യൻ ക്യാപ്റ്റൻ തള്ളിക്കളഞ്ഞു. ന്യൂസീലൻഡിനാണ് വിജയസാധ്യതയെങ്കിൽ ഇന്ത്യൻ ടീം എന്തിനാണ് മത്സരിക്കാനായി പോകുന്നതെന്ന് കോലി ചോദിച്ചു. ജയിക്കുമെന്ന ഉത്തമവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്കു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.