Skip to content

ഐ പി എൽ പതിനാലാം സീസണിലെ തുടർന്നുള്ള മത്സരങ്ങൾ യു എ ഇ യിൽ നടക്കും, ഔദ്യോഗികമായി സ്ഥിരീകരിച്ച് ബിസിസിഐ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ തുടർന്നുള്ള മത്സരങ്ങൾ സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ യു എ ഇ യിൽ നടക്കുമെന്ന് ബിസിസിഐ. ഫൈനലും പ്ലേയോഫ് മത്സരങ്ങളുമടക്കം 31 മത്സരങ്ങളാണ് സീസണിൽ ഇനി നടക്കാനുള്ളത്.

( Picture Source : Twitter / Bcci )

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഇന്ത്യയിൽ മൺസൂൺ സീസൺ ആയതുകൊണ്ട് കൂടിയാണ് ഐ പി എൽ 2021 യിലെ തുടർന്നുള്ള മത്സരങ്ങൾ യു എ ഇയിൽ നടത്താൻ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ഐ പി എൽ 2020 വിജയകരമായി യു എ ഇ യിൽ പൂർത്തിയാക്കാൻ ബിസിസിഐയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ വെച്ചുനടന്ന ഈ സീസണിൽ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനുമടക്കം കോവിഡ് സ്ഥിരീകരിച്ചതോടെ അനിശ്ചിതകാലത്തേക്ക് ടൂർണമെന്റ് നിർത്തിവെക്കുകയായിരുന്നു.

( Picture Source : Twitter / Bcci )

സീസണിൽ 29 മത്സരങ്ങൾ അവസാനിച്ചപ്പോൾ 8 മത്സരങ്ങളിൽ നിന്നും 6 വിജയം നേടിയ ഡൽഹി ക്യാപിറ്റൽസാണ് ഒന്നാം സ്ഥാനത്തുള്ളത്. 10 പോയിന്റ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ്, റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ എന്നീ ടീമുകളാണ്2 ഡൽഹിയ്ക്ക് പുറകിൽ മൂന്നാം സ്ഥാനത്തുള്ളത്. 8 പോയിന്റോടെ നാലാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസുള്ളത്.

( Picture Source : Twitter / Bcci )

8 മത്സരങ്ങളിൽ നിന്നും 380 റൺസ് നേടിയ ഡൽഹി ക്യാപിറ്റൽഡ് ഓപ്പണർ ശിഖാർ ധവാൻ, 331 റൺസ് നേടിയ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ, 320 റൺസ് നേടിയ ചെന്നൈ സൂപ്പർ ബാറ്റ്‌സ്മാൻ ഫാഫ് ഡുപ്ലെസിസ് എന്നിവരാണ് സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. 17 വിക്കറ്റ് നേടിയ ആർ സി ബി ബൗളർ ഹർഷാൽ പട്ടേലാണ് സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ.

( Picture Source : Twitter / Bcci )