Skip to content

ശ്രീലങ്കൻ പര്യടനത്തിൽ ആരാകണം ഇന്ത്യൻ ക്യാപ്റ്റൻ ? ദീപക് ചഹാർ പറയുന്നു

ശ്രീലങ്കൻ പര്യടനത്തിൽ ശിഖാർ ധവാനാണ് ഇന്ത്യയെ നയിക്കാൻ അനുയോജ്യനെന്ന് ഇന്ത്യൻ യുവ ഫാസ്റ്റ് ബൗളർ ദീപക് ചഹാർ. ധവാനാണ് ക്യാപ്റ്റനാകാൻ യോഗ്യനെന്ന് പറഞ്ഞതിന് പിന്നിലെ കാരണവും ദീപക് ചഹാർ വെളിപ്പെടുത്തി. ജൂലൈയിൽ നടക്കുന്ന പര്യടനത്തിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലെ ആരും തന്നെയുണ്ടാകില്ല. രണ്ടാം നിര ടീമുമായാണ് അയൽക്കാരെ നേരിടാൻ ഇന്ത്യ പുറപ്പെടുന്നത്. ശിഖാർ ധവാനൊപ്പം ഭുവനേശ്വർ കുമാറും ഹാർദിക് പാണ്ഡ്യയുമാണ് ടീമിലുള്ള മുതിർന്ന താരങ്ങൾ .

( Picture Source : Twitter )

” ശിഖാർ ഭായ് ക്യാപ്റ്റനാകാൻ മികച്ച ചോയിസാണ്. ഒരുപാട് കാലങ്ങളായി അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നു, അതിന്റെ എക്സ്പീരിയൻസ് അദ്ദേഹത്തിനുണ്ട്. എന്നെ സംബന്ധിച്ച് മുതിർന്ന താരമാണ് ക്യാപ്റ്റനാകേണ്ടത്. കാരണം കളിക്കാർ അവരെ മുതിർന്നവരായി കാണുകയും ബഹുമാനിക്കുകയും സത്യസന്ധമായി അനുസരിക്കുകയും ചെയ്യും. കളിക്കാർ ക്യാപ്റ്റനെ ബഹുമാനിക്കണം, അതുകൊണ്ട് ധവാൻ തന്നെയാണ് ക്യാപ്റ്റനാകാൻ യോഗ്യൻ ” ദീപക് ചഹാർ പറഞ്ഞു.

( Picture Source : Twitter )

ഐ പി എല്ലിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചതിനാൽ പര്യടനത്തിനുള്ള ടീമിൽ ഇടം നേടാൻ സാധിക്കുമെന്നും മികച്ച പുറത്തെടുക്കാൻ സാധിക്കുമെന്നും ദീപക് ചഹാർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ ഐ പി എൽ സീസണിൽ ചെന്നൈയ്ക്ക് വേണ്ടി 12 വിക്കറ്റുകൾ ദീപക് ചഹാർ നേടിയിരുന്നു. അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോർഡ് സ്വന്തമാക്കിയ ബൗളർ കൂടിയാണ് ദീപക് ചഹാർ.

( Picture Source : Twitter )

” ,ശ്രീലങ്കൻ പര്യടനത്തിനായി ഞാൻ തയ്യാറാണ്. ഐ പി എല്ലിൽ ഞാൻ നന്നായി ബൗൾ ചെയ്തു. ഞാൻ മികച്ച ഫോമിലാണ്. ശ്രീലങ്കൻ പര്യടനത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്. എന്റെ അഭിപ്രായത്തിൽ എക്സ്പീരിയൻസ് നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. എനിക്കിപ്പോൾ എക്സ്പീരിയൻസുണ്ട്, അതുകൊണ്ട് തന്നെ ശ്രീലങ്കയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഞങ്ങളുടെ രണ്ടാംനിര ടീമും പ്രധാന ടീമിനോളം ശക്തരാണ്. ഒരുപാട് ഓപ്ഷനുകൾ ഞങ്ങൾക്കുണ്ട്. ” ദീപക് ചഹാർ കൂട്ടിച്ചേർത്തു.

( Picture Source : Twitter )