Skip to content

വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർതാരമില്ല

വെസ്റ്റിൻഡീസിനെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലാൻഡ് പര്യടനം നഷ്ട്ടമായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ് എന്നിവർ ടീമിൽ തിരിച്ചെത്തിയപ്പോൾ സൂപ്പർതാരം മാർനസ്‌ ലാബുഷെയ്നിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല.

( Picture Source : Twitter )

കോവിഡ് പ്രതിസന്ധി മൂലമുണ്ടായ യാത്രനിയന്ത്രണങ്ങൾ മൂലമാണ് മാർനസ് ലാബുഷെയ്നിന് പര്യടനം നഷ്ട്ടമായത്. നിലവിൽ കൗണ്ടി ക്രിക്കറ്റിനായി വെയിൽസിലുള്ള ലാബുഷെയ്ൻ കൗണ്ടി ടീമായ ഗ്ളാമോർഗ്ഗനൊപ്പം തുടരും. ഐ പി എല്ലിന് മുൻപായി കോവിഡ് പോസിറ്റീവായിരുന്ന റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ താരം ഡാനിയേൽ സാംസിനെ ആരോഗ്യപരമായ കാരണങ്ങൾ മുൻനിർത്തി പര്യടനത്തിലേക്ക് പരിഗണിച്ചില്ല.

( Picture Source : Twitter )

ആരോൺ ഫിഞ്ച് നയിക്കുന്ന ടീമിൽ ആറ്‌ ഓൾ റൗണ്ടർമാരെ ഉൾപെടുത്തിയിട്ടുണ്ട്, ഫിഞ്ചിനൊപ്പം സ്റ്റീവ് സ്മിത്ത് ഡേവിഡ് വാർണർ എന്നിവരാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്മാർ. മാത്യു വേഡ്, അലക്‌സ് കാരി, ജോഷ് ഫിലിപ്പി എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസുമായിരിക്കും ബൗളിങ് നിരയെ നയിക്കുക.

( Picture Source : Twitter )

വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ ടീം

ആരോൺ ഫിഞ്ച് (c), ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മിച്ചൽ മാർഷ്, മോയിസസ്‌ ഹെന്രിക്‌സ്, ആഷ്ടൺ അഗർ, ഡാർസി ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്, അലക്‌സ് കാരി, ജോഷ് ഫിലിപ്പി, മാത്യൂ വേഡ്, ജേസൺ ബെഹ്റൻഡോർഫ്‌, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, റിലെ മെറഡിത്, ജൈ റിച്ചാർഡ്സൺ, കെയ്ൻ റിച്ചാർഡ്‌സൺ, തൻവീർ സംഗ, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്സൺ, ആൻഡ്രൂ ടൈ, ആഡം സാംപ.

( Picture Source : Twitter )