Skip to content

ആഷസ് സീരീസിലെ അവസാന ടെസ്റ്റിൽ സ്മിത്ത് കളിച്ചേക്കില്ല സ്റ്റാർക്ക് തിരിച്ചെത്തും 

ആഷസ് അവസാന ടെസ്റ്റിൽ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് കളിച്ചേക്കില്ല . പുറം വേദന മൂലമുള്ള ഫിറ്റ്നസ് ഇഷ്യൂ ആണ് കാരണം . പരമ്പരയിലെ ആദ്യ മൂന്നു മത്സരവും ജയിച്ച ഓസ്ട്രേലിയ ആഷസ് തിരിച്ചു പിടിച്ചിരുന്നു . പരമ്പരയിലെ നാലാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരിന്നു. 

പരമ്പരയിൽ ഉടനീളം മികച്ച പ്രകടനമാണ് സ്മിത്ത് കാഴ്ച്ച വെച്ചത് 4 മത്സരങ്ങളിൽ നിന്നും 151 ആവറേജിൽ 604 റൺസ് സ്മിത്ത് നേടി . കരിയറിലെ ഏറ്റവും ഉയർന്ന സ്കോറും സ്മിത്ത് ഈ സീരീസിൽ കുറിച്ചു . 

സീസണിൽ കൂടുതൽ മത്സരങ്ങൾ വരാനിരിക്കെ ടീം മാനേജ്മെന്റ് സ്മിത്തിന് വിശ്രമം നൽകാനാണ് സാധ്യത . 

സ്റ്റാർക്ക് തിരിച്ചെത്തിയേക്കും 

നാലാം ടെസ്റ്റിൽ പരിക്ക് മൂലം കളിക്കാതിരുന്ന മിച്ചൽ സ്റ്റാർക്ക് അവസാന മത്സരത്തിൽ തിരിച്ചെത്തും . സ്റ്റാർക്കിന്റെ പരിക്ക് ഭേദമായെന്നാണ് റീപോർട്ടുകൾ .