Skip to content

ക്യാപ്റ്റനെ മാറ്റിയിട്ടും രക്ഷയില്ല, സൺറൈസേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 55 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 221 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 220 റൺസ് നേടാനെ സാധിച്ചുള്ളു. സീസണിലെ സൺറൈസേഴ്‌സിന്റെ ആറാം തോൽവിയാണിത്.

( Picture Source : IPL / BCCI )

ജോസ് ബട്ട്ലറുടെ തകർപ്പൻ സെഞ്ചുറി മികവിലാണ് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ്‌ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 220 റൺസ് നേടിയത്. 64 പന്തിൽ 11 ഫോറും 8 സിക്സുമടക്കം 124 റൺസ് നേടിയാണ് ജോസ് ബട്ട്ലർ പുറത്തായത്. ക്യാപ്റ്റൻ സഞ്ജു സാംസൺ 33 പന്തിൽ 4 ഫോറും 2 സിക്സുമടക്കം 48 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു.

( Picture Source : IPL / BCCI )

മറുപടി ബാറ്റിങിനിറങ്ങിയ സൺറൈസേഴ്‌സ് നിരയിൽ ആർക്കും തന്നെ മികവ് പുറത്തെടുക്കാൻ സാധിച്ചില്ല. 20 പന്തിൽ 31 റൺസ് നേടിയ മനീഷ് പാണ്ഡെയും 21 പന്തിൽ 30 റൺസ് നേടിയ ജോണി ബെയർസ്റ്റോയും മാത്രമാണ് സൺറൈസേഴ്‌സിന് വേണ്ടി അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കിയ ഡേവിഡ് വാർണറെ പ്ലേയിങ് ഇലവനിലും സൺറൈസേഴ്‌സ് ഹൈദരാബാദ് ഉൾപ്പെടുത്തിയിരുന്നില്ല.

( Picture Source : IPL / BCCI )

രാജസ്ഥാൻ റോയൽസിന് വേണ്ടി മുസ്‌താഫിസുർ റഹ്മാൻ നാലോവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ക്രിസ് മോറിസ് നാലോവറിൽ 29 റൺസ് വഴങ്ങി 3 വിക്കറ്റും നേടി.

( Picture Source : IPL / BCCI )

സീസണിലെ രാജസ്ഥാൻ റോയൽസിന്റെ മൂന്നാം വിജയവും സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അഞ്ചാം തോൽവിയും കൂടിയാണിത്. മേയ് നാലിന് മുംബൈ ഇന്ത്യൻസിനെതിരെയാണ് സൺറൈസേഴ്‌സിന്റെ അടുത്ത മത്സരം. മേയ് അഞ്ചിന് ചെന്നൈ സൂപ്പർ കിങ്‌സിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം.

( Picture Source : IPL / BCCI )