Skip to content

ആർ സി ബിയെ പരാജയപെടുത്തി സീസണിലെ മൂന്നാം വിജയം നേടി പഞ്ചാബ് കിങ്‌സ്‌

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെ 34 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ മൂന്നാം വിജയം നേടി പഞ്ചാബ് കിങ്‌സ്. മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 145 റൺസ് നേടാനെ സാധിച്ചുള്ളു.

( Picture Source : IPL / BCCI )

180 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ബാംഗ്ലൂരിനെ നാലോവറിൽ 19 റൺസ് വഴങ്ങി ക്യാപ്റ്റൻ വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്സ്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരെ പുറത്താക്കിയ ഹർപ്രീത് ബ്രാനാണ് തകർത്തത്. രവി ബിഷ്നോയ്‌ നാലോവറിൽ 17 റൺസ് വഴങ്ങി 2 വിക്കറ്റും റിലെ മെറഡിത്, മൊഹമ്മദ് ഷാമി, ക്രിസ് ജോർദാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : IPL / BCCI )

57 പന്തിൽ 7 ഫോറും 5 സിക്സുമടക്കം പുറത്താകാതെ 91 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 179 റൺസ് നേടിയത്. ക്രിസ് ഗെയ്ൽ 24 പന്തിൽ 6 ഫോറും 2 സിക്സുമടക്കം 46 റൺസും ഹർപ്രീത് ബ്രാർ 17 പന്തിൽ 25 റൺസും നേടി.

( Picture Source : IPL / BCCI )

ആർ സി ബിയ്ക്ക് വേണ്ടി ജാമിസൺ, 2 വിക്കറ്റും ഡാനിയേൽ സാംസ്‌, യുസ്വെന്ദ്ര ചഹാൽ, ഷഹ്ബാസ്‌ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : IPL / BCCI )

മത്സരത്തിലെ വിജയത്തോടെ പഞ്ചാബ് കിങ്‌സ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തിയപ്പോൾ ആർ സി ബി മൂന്നാം സ്ഥാനത്ത് തുടർന്നു. മേയ് രണ്ടിന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് പഞ്ചാബ് കിങ്സിന്റെ അടുത്ത മത്സരം. മേയ് മൂന്നിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം.

( Picture Source : IPL / BCCI )