Skip to content

സൺറൈസേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം, പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി ധോണിയും കൂട്ടരും

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ സൺറൈസേഴ്‌സ്‌ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് മറികടന്നു.

( Picture Source : IPL / BCCI )

44 പന്തിൽ 75 റൺസ് നേടിയ ഋതുരാജ് ഗയ്ഗ്വാദിന്റെയും 38 പന്തിൽ 56 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസിന്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് അനായാസ വിജയം ചെന്നൈ സൂപ്പർ കിങ്‌സ് നേടിയത്. ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ 129 റൺസ് കൂട്ടിച്ചേർത്തു.

( Picture Source : IPL / BCCI )

സൺറൈസേഴ്‌സിന് വേണ്ടി റാഷിദ് ഖാൻ നാലോവറിൽ 36 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദ് 55 പന്തിൽ 57 റൺസ് നേടിയ ഡേവിഡ് വാർണർ, 46 പന്തിൽ 61 റൺസ് നേടിയ മനീഷ് പാണ്ഡെ, 10 പന്തിൽ 26 റൺസ് നേടിയ കെയ്ൻ വില്യംസൺ എന്നിവരുടെ മികവിലാണ് മികച്ച മികച്ച സ്കോർ നേടിയത്.

( Picture Source : IPL / BCCI )

സീസണിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ അഞ്ചാം വിജയമാണിത് വിജയത്തോടെ പോയിന്റ് ടേബിളിൽ ബാംഗ്ലൂരിനെ പിന്നിലാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ഒന്നാം സ്ഥാനത്തെത്തി. സീസണിൽ സൺറൈസേഴ്‌സിന്റെ അഞ്ചാം പരാജയമാണിത്. സീസണിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ മാത്രമാണ് സൺറൈസേഴ്‌സ് വിജയിച്ചത്.

( Picture Source : IPL / BCCI )

മേയ് ഒന്നിന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത മത്സരം. മേയ് രണ്ടിന് രാജസ്ഥാൻ റോയൽസിനെതിരെയാണ് സൺറൈസേഴ്‌സിന്റെ അടുത്ത മത്സരം.

( Picture Source : IPL / BCCI )