Skip to content

ആവേശം അവസാന നിമിഷം വരെ, ഒടുവിൽ വിജയം കോഹ്ലിപ്പടയ്ക്ക്

ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിന് ഒരു റണ്ണിന്റെ ആവേശവിജയം. മത്സരത്തിൽ ആർ സി ബി ഇയർത്തിയ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 170 റൺസ് നേടാനെ സാധിച്ചുള്ളു.

( Picture Source : IPL / BCCI )

ഡൽഹിയ്ക്ക് വേണ്ടി പുറത്താകാതെ 48 പന്തിൽ 58 റൺസ് നേടിയ ക്യാപ്റ്റൻ റിഷഭ് പന്തും, 25 പന്തിൽ 2 ഫോറും നാല് സിക്സുമടക്കം 53 റൺസ് നേടിയ ഹെറ്റ്മയറും തകർപ്പൻ പ്രകടനം കാഴ്‌ച്ചവെച്ചുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. അവസാന ഓവറിലെ അവസാന പന്തിൽ 6 റൺ വേണമെന്നിരിക്കെ ഫോർ നേടാൻ മാത്രമാണ് ക്യാപ്റ്റൻ റിഷഭ് പന്തിന് സാധിച്ചത്.

( Picture Source : IPL / BCCI )

ആർ സി ബിയ്ക്ക് വേണ്ടി ഹർഷാൽ പട്ടേൽ 2 വിക്കറ്റും മൊഹമ്മദ് സിറാജ്, കെയ്ൽ ജാമിസൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : IPL / BCCI )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർ സി ബി 42 പന്തിൽ 3 ഫോറും 5 സിക്സുമടക്കം പുറത്താകാതെ 75 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് മികച്ച സ്കോർ നേടിയത്. രജത് പാടിധർ 31 റൺസും ഗ്ലെൻ മാക്‌സ്‌വെൽ 25 റൺസും നേടി പുറത്തായി.

( Picture Source : IPL / BCCI )

ഡൽഹിയ്ക്ക് വേണ്ടി ഇഷാന്ത് ശർമ്മ, കഗിസോ റബാഡ, ആവേശ് ഖാൻ, അമിത് മിശ്ര, അക്ഷർ പട്ടേൽ, എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. സീസണിലെ ആർ സി ബിയുടെ അഞ്ചാം വിജയമാണിത്. ഇതോടെ പോയിന്റ് ടേബിളിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ പിന്നിലാക്കി ആർ സി ബി ഒന്നാം സ്ഥാനത്തെത്തി.

( Picture Source : IPL / BCCI )