Skip to content

ഒടുവിൽ മികച്ച പ്രകടനം പുറത്തെടുത്ത് കെ കെ ആർ, പഞ്ചാബിനെ പരാജയപെടുത്തിയത് 5 വിക്കറ്റിന്

തുടർച്ചയായ നാല് പരാജയങ്ങൾക്കൊടുവിൽ പഞ്ചാബ് കിങ്സിനെ 5 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ 124 റൺസിന്റെ വിജയലക്ഷ്യം 16.4 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മറികടന്നു.

( Picture Source : IPL / BCCI )

17 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ട്ടമായ കൊൽക്കത്തയെ 32 പന്തിൽ 41 റൺസ് നേടിയ രാഹുൽ ത്രിപാഠിയും 40 പന്തിൽ പുറത്താകാതെ 47 റൺസ് നേടിയ ഓയിൻ മോർഗനുമാണ് വിജയത്തിലെത്തിച്ചത്.

( Picture Source : IPL / BCCI )

പഞ്ചാബ് കിങ്സിന് വേണ്ടി മൊഹമ്മദ് ഷാമി, അർഷ്ദീപ് സിങ്, ദീപക് ഹൂഡ, മോസസ് ഹെന്രിക്‌സ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സിനെ നാലോവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രസീദ് കൃഷ്ണ, നാലോവറിൽ 22 റൺസ് വഴങ്ങി 2 വിക്കറ്റ് നേടിയ സുനിൽ നരെയ്ൻ, 31 റൺസ് വഴങ്ങി 2 വിക്കറ്റ് നേടിയ പാറ്റ് കമ്മിൻസ്‌, ഓരോ വിക്കറ്റ് വീതം നേടിയ ശിവം മാവി, വരുൺ ചക്രവർത്തി എന്നിവരുടെ മികവിലാണ് കൊൽക്കത്ത ചുരുക്കികെട്ടിയത്.

( Picture Source : IPL / BCCI )

കെ എൽ രാഹുൽ 20 പന്തിൽ 19 റൺസും മായങ്ക് അഗർവാൾ 34 പന്തിൽ 31 റൺസും നേടി പുറത്തായപ്പോൾ 18 പന്തിൽ 30 റൺസ് നേടിയ ക്രിസ് ജോർദാനാണ് പഞ്ചാബ്‌ സ്കോർ 100 കടത്തിയത്.

( Picture Source : IPL / BCCI )

മത്സരത്തിലെ വിജയത്തോടെ കൊൽക്കത്ത പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തി. ഏപ്രിൽ 29 ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം. ഏപ്രിൽ 30 ന് ആർ സി ബിയ്ക്കെതിരെയാണ് പഞ്ചാബ് കിങ്സിന്റെ അടുത്ത മത്സരം.

( Picture Source : IPL / BCCI )