Skip to content

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി പാറ്റ് കമ്മിൻസ്, പി എം കെയറിലേക്ക് 50000 ഡോളർ സംഭാവന നൽകി ഓസ്‌ട്രേലിയൻ താരം

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. സർക്കാർ ആശുപത്രികളിലേക്ക് ഓക്സിജൻ വാങ്ങുന്നതായി പി എം കെയറിലേക്ക് അമ്പതിനായിരം ഡോളറാണ് പാറ്റ് കമ്മിൻസ് സംഭാവനയായി നൽകിയത്. ഐ പി എല്ലിലെ തന്റെ സഹതാരങ്ങളോട് കഴിയാവുന്ന തരത്തിൽ സംഭാവന ചെയ്യണമെന്നും കമ്മിൻസ് അഭ്യർഥിച്ചു.

( Picture Source : IPL / BCCI )

” വർഷങ്ങളായി ഞാൻ വളരെയധികം സ്നേഹിക്കുന്ന രാജ്യമാണ് ഇന്ത്യ, ഇവിടുത്തെ ജനങ്ങൾ ഞാൻ കണ്ടുമുട്ടിയതിൽ ഏറ്റവും ഊഷ്മളരും ദയയുള്ളവരുമാണ്. എന്നാൽ ഈ സമയത്ത് എല്ലാവരും വളരെയധികം കഷ്ട്ടപെടുന്നുണ്ടെന്ന് അറിഞ്ഞതിൽ വളരെയധികം ദുഃഖമുണ്ട്. കോവിഡ് 19 പ്രതിസന്ധി ക്രമാതീതമായി ഉയരുമ്പോൾ ഇവിടെ ഐ പി എൽ തുടരുന്നത് ഉചിതമാണോയെന്നതിനെ ഇവിടെ കുറെ ചർച്ചകൾ നടക്കുന്നുണ്ട്. ലോക്ഡൗണിനിടെ ജനങ്ങൾ ബുദ്ധിമുട്ടുന്ന സമയത്ത് ഓരോ ദിവസവും കുറച്ച് മണിക്കൂർ ഐ പി എൽ അവർക്ക് സന്തോഷവും ആശ്വാസവും നൽകുന്നു. ” പാറ്റ് കമ്മിൻസ് ട്വിറ്ററിൽ കുറിച്ചു.

( Picture Source : IPL / BCCI )

” ഐ പി എൽ എന്ന ഈ പ്ലാറ്റ്ഫോമിലൂടെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നുവെന്ന ആനുകൂല്യം ഞങ്ങൾക്കുണ്ട്. അത് നല്ലതായി ഞങ്ങൾ ഉപയോഗിക്കണം. അത് മനസിലാക്കികൊണ്ട് പിഎം കെയറിലേക്ക് 50000 ഡോളർ ഞാൻ സംഭാവന നൽകുകയാണ്. ഇത് പ്രത്യേകിച്ചും ഇന്ത്യയിലെ ആശുപത്രികളിലേക്ക് ഓക്സിജൻ വാങ്ങുന്നതിന് വേണ്ടിയാണ്. ” പാറ്റ് കമ്മിൻസ് പറഞ്ഞു.

( Picture Source : IPL / BCCI )

” ഐ പി എല്ലിലെ എന്റെ സഹകളിക്കാരെയും ഇന്ത്യയുടെ അഭിനിവേശം അനുഭവിച്ചറിഞ്ഞ ഏതൊരാളെയും സംഭാവന നൽകാൻ ഞാൻ പ്രോത്സാഹിപ്പിക്കുകയാണ്. ” പാറ്റ് കമ്മിൻസ് കൂട്ടിച്ചേർത്തു.

( Picture Source : IPL / BCCI )

ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് നിരവധി താരങ്ങൾ ഐ പി എല്ലിൽ നിന്നും പിന്മാറികൊണ്ടിരിക്കുകയാണ്. സൺറൈസേഴ്‌സിനെതിരായ മത്സരത്തിന് ശേഷം ഐ പി എല്ലിൽ താൻ അവധിയെടുക്കുന്നതായി ഡൽഹി ക്യാപിറ്റൽസ്‌ സ്പിന്നർ രവിചന്ദ്രൻ അശ്വിനും അറിയിച്ചിരുന്നു.

( Picture Source : IPL / BCCI )