Skip to content

രോഹിത് ശർമ്മ, എം എസ് ധോണി, വിരാട് കോഹ്ലി ; ആ പട്ടികയിൽ ഇനി ചിന്നതലയും

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തോടെ ഐ പി എല്ലിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌ന. മത്സരത്തിൽ 18 പന്തിൽ ഒരു ഫോറും മൂന്ന് സിക്സുമടക്കം 24 റൺസ് നേടിയാണ് സുരേഷ് റെയ്‌ന പുറത്തായത് . ഇതോടെയാണ് ഈ തകർപ്പൻ റെക്കോർഡ് സുരേഷ് റെയ്‌ന സ്വന്തമാക്കിയത്.

( Picture Source : IPL / BCCI )

മത്സരത്തിലെ പത്താം ഓവറിൽ യുസ്വെന്ദ്ര ചഹാലിനെതിരെ സിക്സ് പറത്തിയാണ് ഐ പി എല്ലിൽ 200 സിക്സ് സുരേഷ് റെയ്‌ന പൂർത്തിയാക്കിയത്. മത്സരത്തിലെ മൂന്ന് സിക്സ് അടക്കം ഐ പി എല്ലിൽ ഇതുവരെ 202 സിക്സ് സുരേഷ് റെയ്‌ന നേടിയിട്ടുണ്ട്‌. ഐ പി എല്ലിൽ 200 സിക്സ് നേടുന്ന ഏഴാമത്തെ ബാറ്റ്‌സ്മാനും നാലാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനുമാണ് സുരേഷ് റെയ്‌ന. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി, ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവരാണ് ഐ പി എല്ലിൽ 200 സിക്സ് നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ.

( Picture Source : IPL / BCCI )

പഞ്ചാബ് കിങ്‌സ് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്ൽ, ആർ സി ബി ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്, മുംബൈ ഇന്ത്യൻസ് ബാറ്റ്‌സ്മാൻ കീറോൺ പൊള്ളാർഡ് എന്നിവരാണ് ഐ പി എല്ലിൽ 200 സിക്സ് നേടിയിട്ടുള്ള മറ്റുതാരങ്ങൾ.

( Picture Source : IPL / BCCI )

വെറും 136 ഇന്നിങ്സിൽ നിന്നും 354 സിക്സ് നേടിയ ക്രിസ് ഗെയ്‌ലാണ് ഐ പി എല്ലിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയിട്ടുള്ള ബാറ്റ്‌സ്മാൻ. 160 ഇന്നിങ്സിൽ നിന്നും 240 സിക്സ് നേടിയ എ ബി ഡിവില്ലിയേഴ്സ്, 200 ഇന്നിങ്സിൽ നിന്നും 222 സിക്സ് നേടിയ രോഹിത് ശർമ്മ, 186 ഇന്നിങ്‌സ്സിൽ നിന്നും 217 സിക്സ് നേടിയ എം എസ് ധോണി എന്നിവരാണ് ഏറ്റവും കൂടുതൽ സിക്സ് നേടിയവരുടെ പട്ടികയിൽ ക്രിസ് ഗെയ്ലിന് പുറകിലുള്ളത്.

( Picture Source : IPL / BCCI )

മത്സരത്തിൽ 69 റൺസിസാണ് ചെന്നൈ സൂപ്പർ കിങ്സ് വിജയിച്ചത്. വിജയത്തിൽ പോയിന്റ് ടേബിളിൽ ആർ സി ബിയെ പിന്നിലാക്കി ചെന്നൈ സൂപ്പർ കിങ്സ് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആർ സി ബിയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 122 റൺസ് നേടാനെ സാധിച്ചുള്ളു. ചെന്നൈയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ 28 പന്തിൽ പുറത്താകാതെ 62 റൺസും നാലോവറിൽ 13 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും നേടി.

( Picture Source : IPL / BCCI )