Skip to content

മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് തകർത്ത് സീസണിലെ രണ്ടാം വിജയം നേടി പഞ്ചാബ് കിങ്സ്‌

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം വിജയം നേടി പഞ്ചാബ് കിങ്‌സ്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 132 റൺസിന്റെ വിജയലക്ഷ്യം 17.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ പഞ്ചാബ് കിങ്‌സ് മറികടന്നു.

( Picture Source : Twitter / Bcci )

52 പന്തിൽ 3 ഫോറും 3 സിക്സുമടക്കം പുറത്താകാതെ 60 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുൽ, 35 പന്തിൽ 5 ഫോറും 2 സിക്സുമടക്കം പുറത്താകാതെ 43 റൺസ് നേടിയ ക്രിസ് ഗെയ്ൽ, 20 പന്തിൽ 25 റൺസ് നേടിയ മായങ്ക് അഗർവാൾ എന്നിവരുടെ മികവിലാണ് മത്സരത്തിൽ പഞ്ചാബ് കിങ്‌സ് വിജയം നേടിയത്.

( Picture Source : Twitter / Bcci )

നാലോവറിൽ 19 റൺസ് വഴങ്ങിയ രാഹുൽ ചഹാറാണ് മുംബൈയ്ക്ക് വേണ്ടി ഒരേയൊരു വിക്കറ്റ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനെ 2 വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നർ രവി ബിഷ്ണോയ്, മൊഹമ്മദ് ഷാമി എന്നിവരാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. ദീപക് ഹൂഡ, അർഷ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

( Picture Source : Twitter / Bcci )

52 പന്തിൽ 5 ഫോറും 2 സിക്സുമടക്കം 63 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 27 പന്തിൽ 33 റൺസ് നേടിയ സൂര്യകുമാർ യാദവും മാത്രമാണ് മുംബൈ ഇന്ത്യൻസ്‌ നിരയിൽ തിളങ്ങിയത്. പൊള്ളാർഡ് 12 പന്തിൽ 16 റൺസ് നേടി പുറത്തായപ്പോൾ ഒരു റൺ മാത്രം നേടിയ ഹർദിക് പാണ്ഡ്യ വീണ്ടും നിരാശപ്പെടുത്തി.

( Picture Source : Twitter / Bcci )

സീസണിലെ പഞ്ചാബ് കിങ്സിന്റെ രണ്ടാം വിജയവും മുംബൈ ഇന്ത്യൻസിന്റെ തുടർച്ചയായ രണ്ടാം പരാജയവും കൂടിയാണിത്. കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് 6 വിക്കറ്റിന് മുംബൈ ഇന്ത്യൻസ് പരാജയപെട്ടിരുന്നു. ഏപ്രിൽ 29 ന് ഡൽഹിയിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പഞ്ചാബ് കിങ്സിന്റെ അടുത്ത എതിരാളികൾ ഏപ്രിൽ 26 ന് അഹമ്മദാബാദിലാണ് മത്സരം നടക്കുന്നത്. മത്സരത്തിലെ വിജയത്തോടെ പോയിന്റ് ടേബിളിൽ പഞ്ചാബ് കിങ്‌സ് അഞ്ചാം സ്ഥാനത്തെത്തി. പരാജയപെട്ടുവെങ്കിലും നാലാം സ്‌ഥാനം നിലനിർത്താൻ രോഹിത് ശർമ്മയ്ക്കും കൂട്ടർക്കും സാധിച്ചിട്ടുണ്ട്.

( Picture Source : Twitter / Bcci )