CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

മൺറോയുടെ വെടിക്കെട്ട് വിൻഡീസിന്റെ രക്ഷക്ക് മഴയെത്തി 

പുതുവത്സരത്തിൽ വെറും അര മണിക്കൂർ നേരം മാത്രം ക്രീസിൽ ബാറ്റ് ചെയ്ത കോളിൻ മൺറോ വിൻഡീസ് ബോളിങ്ങിന്റെ പണി തീർത്ത് കൊടുത്തു. 23 ബോളിൽ നിന്നും 11 ഫോറും 3 സിക്സും അടക്കം നേടിയത് 66 റൺസ്. വിൻഡീസ് ക്യാപ്റ്റൻ കാർലോസ് ബ്രൈത്വറ്റ് എറിഞ്ഞ ഓവറിൽ 21 റൺസും അർദ്ധ സെഞ്ചുറി നേടി കഴിഞ്ഞു നേരിട്ട വില്യംസിനെ തുടർച്ചയായി നാല് ഫോറും പറത്തിയാണ് മൺറോ ഔട്ടായത്. 


വെറും 34 ഇന്നിംഗ്സ് മാത്രം കളിച്ച താരത്തിന് ഇപ്പോൾ തന്നെ ട്വന്റി ട്വന്റി ക്രിക്കറ്റിൽ രണ്ട് സെഞ്ചുറിയും ഉണ്ട്. 9 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് എടുത്ത് നിൽക്കുമ്പോൾ മഴ മൂലം കളി നിർത്തി വെക്കുകയും പിന്നീട് കളി തുടരാൻ കഴിയാതെ ഉപേഷിക്കുകയുമായിരുന്നു. മൂന്നാമത്തെയും അവസാനത്തെയും ട്വന്റി ട്വന്റി മത്സരം ജനുവരി മൂന്നിന് നടക്കും 

Loading...
Loading...