Skip to content

തകർത്താടി ധവാൻ, പഞ്ചാബിനെതിരെ ഡൽഹിയ്ക്ക് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം

പഞ്ചാബ് കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഓപ്പണർ ശിഖാർ ധവാന്റെ അർധസെഞ്ചുറി മികവിലാണ് ഡൽഹി തകർപ്പൻ വിജയം നേടിയത്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 196 റൺസിന്റെ വിജയലക്ഷ്യം 18.2 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ മറികടന്നു.

( Picture Source : Twitter / Bcci )

തകർപ്പൻ തുടക്കമാണ് ഡൽഹിയ്ക്ക് ശിഖാർ ധവാനും പൃഥി ഷായും നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 6 ഓവറിനുള്ളിൽ 59 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. പൃഥ്വി ഷാ 17 പന്തിൽ 32 റൺസ് നേടി പുറത്തായപ്പോൾ ശിഖാർ ധവാൻ 49 പന്തിൽ 13 ഫോറും 2 സിക്സുമടക്കം 92 റൺസ് നേടി. 13 പന്തിൽ 27 റൺസ് നേടിയ മാർക്കസ്‌ സ്റ്റോയിനിസും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

( Picture Source : Twitter / Bcci )

പഞ്ചാബിന് വേണ്ടി ജൈ റിച്ചാർഡ്സൺ 2 വിക്കറ്റും അർഷ്ദീപ് സിങ്, റിലെ മെറഡിത് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : Twitter / Bcci )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 36 പന്തിൽ 7 ഫോറും 4 സിക്സുമടക്കം 69 റൺസ് നേടിയ മായങ്ക് അഗർവാൾ, 51 പന്തിൽ 61 റൺസ് നേടിയ കെ എൽ രാഹുൽ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 195 റൺസ് നേടിയത്.

( Picture Source : Twitter / Bcci )

ഡൽഹിയ്ക്ക് വേണ്ടി ക്രിസ് വോക്‌സ്, കഗിസോ റബാഡ, ആവേശ് ഖാൻ, മെറിവാല എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

( Picture Source : Twitter / Bcci )