CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

ഐസിസിയുടെ ഈ വർഷത്തെ ടെസ്റ്റ് ക്രിക്കറ്റർ ആരായിരിക്കും? 

2017 വർഷത്തിലെ ഐസിസി അവാർഡ് വരാനിരിക്കെ ഈ വർഷത്തെ ഏറ്റവും മികച്ച് ടെസ്റ്റ് ക്രിക്കറ്റർ പുരസ്കാരം ഇതെല്ലാം താരങ്ങൾക്ക് ലഭിക്കാൻ സാധ്യത ഉണ്ടെന്ന് നോക്കാം. ഇത്തവണ ഐസിസി അവാർഡുകൾ നൽകുന്നത് 2016  സെപ്റ്റംബർ  21 മുതൽ 2017 സെപ്റ്റംബർ 21 വരെയുള്ള പത്രണ്ടു മാസത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ്. 

ഈ സമയത്ത് മികച്ച് നിന്ന ചില താരങ്ങളെ പരിചയപ്പെടാം 

1. സ്റ്റീവ് സ്മിത്ത് 
ഓസ്‌ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനും ടെസ്റ്റ് ക്രിക്കറ്റിൽ നിലവിൽ ഒന്നാം നമ്പർ ബാറ്സ്മാനായ സ്റ്റീവ് സ്മിത്ത് ഈ കാലയളവിൽ സ്വന്തം നാട്ടിൽ സൗത്ത് ആഫ്രിക്ക പാക്കിസ്ഥാൻ ടീമുകൾക്കെതിരെയും അതിനു ശേഷം ഇന്ത്യയിലും ബംഗ്ലാദേശിലും ടെസ്റ്റ് മത്സരങ്ങൾ കളിച്ചിരുന്നു. ഈ സമയത്ത് സ്മിത്തിന്റെ ബാറ്റിംഗ് പ്രകടനങ്ങൾ 


1271 റൺസ്. 

63.35 ആവറേജ് 

5 സെഞ്ചുറി 4 ഫിഫ്റ്റി  

2. ചേതേശ്വർ പൂജാര 
ഏഷ്യക്ക് പുറത്ത് ഈ കാലയളവിൽ ഒരൊറ്റ ടെസ്റ്റ് പോലും കളിക്കാത്ത താരം നാട്ടിൽ ഇംഗ്ലണ്ട് ന്യൂസിലാൻഡ് ഓസ്ട്രേലിയ ശ്രീലങ്ക ടീമുകളെ നേരിട്ട് നേടിയത് 


1625 റൺസ്

65 ആവറേജ് 

6 സെഞ്ചുറി 8 ഫിഫ്റ്റി 

ഈ കാലയളവിൽ ഏറ്റവും കൂടുതൽ റൺസ് സെഞ്ചുറി എല്ലാം പൂജാരയുടെ പേരിലാണ് 

3. വിരാട് കോഹ്ലി 
പൂജാരയുടെ പോലെ തന്നെ കോഹ്‌ലിയും ഏഷ്യക്ക് പുറത്ത് ഒരൊറ്റ ഇന്നിംഗ്സ് പോലും കളിച്ചിട്ടില്ല. പക്ഷെ മൂന്ന് ഇരട്ട സെഞ്ചുറി ഈ കാലയളവിൽ കോഹ്ലി നേടി 


1413 റൺസ്

64.23 ആവറേജ് 

5 സെഞ്ചുറി 2 ഫിഫ്റ്റി 

4.അശ്വിൻ 

കഴിഞ്ഞ വർഷം ഐസിസി ക്രിക്കറ്റർ അവാർഡ് സ്വന്തമാക്കിയ അശ്വിൻ ഈ വർഷവും മികച്ച പ്രകടനങ്ങൾ കൊണ്ട് തന്നെ ടെസ്റ്റ് ക്രിക്കറ്റിൽ സജീവമാണ് 


99 വിക്കറ്റ് 

25.38 ബോളിങ് ആവറേജ് 

8 തവണ 5 വിക്കറ്റ് 

3 തവണ 10 വിക്കറ്റ്

5.ജോ റൂട്ട് 
ഇന്ത്യയിലും സ്വന്തം നാട്ടിൽ സൗത്ത് ആഫ്രിക്ക വിൻഡീസ് ടീമുകൾക്കെതിരെയും കളിച്ചു റൂട്ട് നേടിയത് 


1318 റൺസ്

50.69 ആവറേജ് 

3 സെഞ്ചുറി 8 ഫിഫ്റ്റി 
ഇത്രയും പേരാണ് ഈ വർഷം ബാറ്റിംഗ് കൊണ്ട് മികച്ച പ്രകടനങ്ങൾ നടത്തി മികച്ച ടെസ്റ്റ് പ്ലയെർ അവാർഡ് നേടാൻ സാധ്യതയിലുള്ള ബാറ്റിംഗ് താരങ്ങൾ എന്നാൽ മികച്ച ഓൾ റൗണ്ടിങ് പ്രകടനവും ബോളിങ് മികവ് കൊണ്ടും ഇവർക്ക് വെല്ലു വിളിയുമായി മറ്റു ചില താരങ്ങളും ഒപ്പമുണ്ട്. അവർ ആരൊക്കെയാണെന്ന് നോക്കാം 

7. ഷാക്കിബ് ഉൽ ഹസ്സൻ 

ന്യൂസിലാൻഡിലും ഇന്ത്യയിലും നാട്ടിലുമായി ബാറ്റ് കൊണ്ടും ബോളിങ് കൊണ്ടും മികച്ച പ്രകടനം കാഴ്ച വെച്ച വർഷമായിരുന്നു ഷാക്കിബിനു. ഈ കാലയളവിൽ 


771 റൺസ്

42. 83 ആവറേജ് 

2 സെഞ്ചുറി 3 ഫിഫ്റ്റി 

41 വിക്കറ്റ് 

29 ബോളിങ് ആവറേജ്

3 തവണ 5 വിക്കറ്റ് നേട്ടം 

ഒരു തവണ 10 വിക്കറ്റ് നേട്ടം.


8. രവീന്ദ്ര ജഡേജ 



ഈ കാലയളവിൽ ഏറ്റവും മികച്ച ടെസ്റ്റ് പ്ലയെർ ആവാൻ ഏറ്റവും സാധ്യതയുള്ള താരം ജഡേജയായിരിക്കും. മികച്ച ഓൾ റൗണ്ടിങ് പ്രകടനം തന്നെയാണ് അതിനു കാരണം. എല്ലാ മത്സരങ്ങളും ഏഷ്യൻ പിച്ചുകളിൽ തന്നെയായിരുന്നു. ജഡേജയുടെ പ്രകടനങ്ങൾ നോക്കാം 


641 റൺസ്

45.79 ആവറേജ് 

0 സെഞ്ചുറി 7 ഫിഫ്റ്റി 

84 വിക്കറ്റ് 

23.75 ബോളിങ് ആവറേജ് 

5 തവണ 5 വിക്കറ്റ് 

1 തവണ 10 വിക്കറ്റ് 
9. നാഥൻ ലിയോൺ 
ഓസ്ട്രേലിയയിലും ഇന്ത്യയിലും ബംഗ്ലാദേശിലും ആയി ലിയോൺ നേടിയത് 

58 വിക്കറ്റ് 

28.33 ബോളിങ് ആവറേജ് 

5 തവണ 5 വിക്കറ്റ് നേട്ടം 

1 തവണ 10 വിക്കറ്റ് നേട്ടം 
10.കാഗിസോ റബ്ബാട 

ഈ വർഷം മികച്ച ബോളിങ് പ്രകടനങ്ങൾ കൊണ്ട് മുൻ നിരയിൽ തന്നെ സ്ഥാനം പിടിച്ച സൗത്ത് ആഫ്രിക്കൻ ബോളർ


58 വിക്കറ്റ് 

24.62 ബോളിങ് ആവറേജ് 

5 തവണ 5 വിക്കറ്റ് നേട്ടം 

2 തവണ 10 വിക്കറ്റ് നേട്ടം

Loading...
Loading...