Skip to content

കോഹ്ലിപ്പടയ്ക്ക് തുടർച്ചയായ മൂന്നാം വിജയം, കൊൽക്കത്തയെ തകർത്തത്‌ 38 റൺസിന്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 38 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ തുടർച്ചയായ മൂന്നാം വിജയം നേടി റോയൽ ചകഞ്ചേഴ്‌സ് ബാംഗ്ലൂർ. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 205 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 166 റൺസ് നേടാനെ സാധിച്ചുള്ളു.

( Picture Source : Twitter / Bcci )

ബാംഗ്ലൂരിന് വേണ്ടി കെയ്ൽ ജാമിസൺ മൂന്ന് വിക്കറ്റും യുസ്‌വെന്ദ്ര ചഹാൽ, ഹർഷാൽ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതവും വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും നേടി.

( Picture Source : Twitter / Bcci )

20 പന്തിൽ 31 റൺസ് നേടിയ ആന്ദ്രേ റസ്സലും 23 പന്തിൽ 29 റൺസ് നേടിയ ക്യാപ്റ്റൻ ഓയിൻ മോർഗനും 9 പന്തിൽ 21 റൺസ് നേടിയ ശുഭ്മാൻ ഗില്ലും മാത്രമേ കൊൽക്കത്തയ്ക്ക് വേണ്ടി അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. മൊഹമ്മദ് സിറാജ് എറിഞ്ഞ 19 ആം ഓവറിൽ ഒരു റൺ മാത്രമാണ് ആന്ദ്രെ റസ്സലിന് നേടാൻ സാധിച്ചത്.

( Picture Source : Twitter / Bcci )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ 49 പന്തിൽ 9 ഫോറും 3 സിക്സുമടക്കം 78 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെൽ, 34 പന്തിൽ 9 ഫോറും 3 സിക്‌സുമടക്കം പുറത്താകാതെ 76 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സ് എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 204 റൺസ് നേടിയത്. സീസണിലെ മാക്‌സ്‌വെല്ലിന്റെ തുടർച്ചയായ രണ്ടാം ഫിഫ്റ്റിയാണിത്. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 41 പന്തിൽ 59 റൺസ് മാക്‌സ്‌വെൽ നേടിയിരുന്നു.

( Picture Source : Twitter / Bcci )

കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി രണ്ട് വിക്കറ്റും പാറ്റ് കമ്മിൻസ്, പ്രസീദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : Twitter / Bcci )