Skip to content

തകർച്ചയിൽ നിന്നും കരകയറ്റി മില്ലർ, അവസാന ഓവറുകളിൽ തകർത്താടി മോറിസ്, ഡൽഹിയ്ക്കെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

ഡേവിഡ് മില്ലറുടെയും ക്രിസ് മോറിസിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് 3 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. മത്സരത്തിൽ ഡൽഹി ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടന്നു.

( Picture Source : Twitter / Bcci )

ഒരു ഘട്ടത്തിൽ 42/5 എന്ന നിലയിൽ തകർന്ന രാജസ്ഥാൻ റോയൽസിനെ 43 പന്തിൽ 7 ഫോറും 2 സിക്സുമടക്കം 62 റൺസ് നേടിയ ഡേവിഡ് മില്ലറാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. മില്ലർ പുറത്തായ ശേഷം ക്രീസിലെത്തിയ മോറിസ് 18 പന്തിൽ പുറത്താകാതെ 36 റൺസ് നേടി ടീമിനെ വിജയത്തിലെത്തിച്ചു. നാല് സിക്സുകളാണ് ക്രിസ് മോറിസ് പറത്തിയത്.

( Picture Source : Twitter / Bcci )

ഡൽഹിയ്ക്ക് വേണ്ടി ആവേശ് ഖാൻ മൂന്ന് വിക്കറ്റും ക്രിസ് വോക്‌സ്, കഗിസോ റബാഡ എന്നിവർ 2 വിക്കറ്റ് വീതവും നേടി.

( Picture Source : Twitter / Bcci )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ്‌ 32 പന്തിൽ 51 നേടിയ ക്യാപ്റ്റൻ റിഷാബ് പന്തിന്റെ മികവിലാണ് അൽപമെങ്കിലും പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.

( Picture Source : Twitter / Bcci )

രാജസ്ഥാൻ റോയൽസിന് വേണ്ടി ജയദേവ് ഉണാഡ്കട് നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും മുസ്താഫിസുർ റഹ്മാൻ നാലോവറിൽ 29 റൺസ് വഴങ്ങി 2 വിക്കറ്റും ക്രിസ് മോറിസ്‌ ഒരു വിക്കറ്റും നേടി.

( Picture Source : Twitter / Bcci )