Skip to content

മത്സരത്തിൽ നിർണായകമായത് അവന്റെ പ്രകടനം, തുടർവിജയങ്ങളിൽ അമിതാവേശമില്ല ; വിരാട് കോഹ്ലി

ഐ പി എൽ പതിനാലാം തുടർവിജയങ്ങളിൽ അമിതാവേശമില്ലയെന്ന് റോയൽ ചകഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഗ്ലെൻ മാക്‌സ്‌വെല്ലിനെ അഭിനന്ദിച്ച വിരാട് കോഹ്ലി മിഡിൽ ഓവറകളിലെ മികച്ച ബൗളിങ് പ്രകടനത്തിന് പിന്നിലെ കാരണവും വെളിപ്പെടുത്തി.

( Picture Source : Twitter / Bcci )

മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 6 റൺസിനാണ് ബാംഗ്ലൂർ പരാജയപെടുത്തിയത്. ബാംഗ്ലൂർ ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 143 റൺസ് നേടാനെ സാധിച്ചുള്ളു. നേരത്തെ സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ 2 വിക്കറ്റിന് ബാംഗ്ലൂർ പരാജയപെടുത്തിയിരുന്നു.

( Picture Source : Twitter / Bcci )

” ടീമിന്റെ വിജയത്തിൽ അഭിമാനമുണ്ട്. മികച്ച പ്രകടനമാണ് ഞങ്ങൾ കാഴ്ച്ചവെച്ചത്. ചെന്നൈയിലെ പിച്ച് കൂടുതൽ വെല്ലുവിളിയായികൊണ്ടിരിക്കും. കഴിഞ്ഞ മത്സരത്തിലും നമ്മൾ കണ്ടതാണ്. ഇപ്പോൾ ഒരുപാട് ബൗളിങ് ഓപ്‌ഷൻ ഞങ്ങൾക്കുണ്ട്. മിഡിൽ ഓവറുകളിലെ മികച്ച പ്രകടനത്തിന് അക്കാര്യം ഒരുപാട് സഹായിക്കുന്നുണ്ട്. 149 റൺസ് നേടാൻ ബുദ്ധിമുട്ടിയതിനെ കുറിച്ച് ചിന്തിക്കേണ്ടെന്നും 149 റൺസ് നേടാൻ നമ്മൾ ബുദ്ധിമുട്ടിയെങ്കിൽ അവർക്കും ബാറ്റിങ് ദുഷ്കരമാകുമെന്നും ഞാനവരോട് പറഞ്ഞിരുന്നു. 150 റൺസിന്റെ വിജയലക്ഷ്യം കൊണ്ട് മത്സരത്തിൽ വിജയിക്കാൻ സാധിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു . ” കോഹ്ലി പറഞ്ഞു.

( Picture Source : Twitter / Bcci )

” സമ്മർദ്ദഘട്ടങ്ങളിൽ ചേസ് ചെയ്യവേ ഒന്നോ രണ്ടോ വിക്കറ്റ് വീണാൽ മത്സരം ആർക്കുവേണമെങ്കിലും അനുകൂലമാകാം. സമ്മർദ്ദഘട്ടങ്ങളിൽ ഞങ്ങളുടെ പ്രകടനം മികച്ചതായിരുന്നു. പന്ത്‌ കൂടുതൽ പഴങ്കുന്തോറും ബാറ്റിങ് കൂടുതൽ കൂടുതൽ ദുഷ്കരമാകുകയായിരുന്നു. പവർപ്ലേയിൽ ബൗണ്ടറികൾ കണ്ടെത്തി മികച്ച തുടക്കം കണ്ടെത്താൻ ഞാൻ ശ്രമിച്ചിരുന്നു. എന്നാൽ മത്സരത്തിൽ നിർണായകമായത് മാക്‌സ്‌വെല്ലിന്റെ പ്രകടനമായിരുന്നു. തുടർവിജയങ്ങളിൽ ഞങ്ങൾ അമിതാവേശം കാണിക്കുന്നില്ല. ഞങ്ങൾക്ക് വ്യക്തമായ പദ്ധതികളുണ്ട്. ഡൽഹിയിൽ നിന്നും ഹർഷാൽ പട്ടേലിനെ ടീമിലെത്തിച്ച് അവന് പ്രത്യേക റോൾ ഞങ്ങൾ നൽകി. തകർപ്പൻ പ്രകടനമാണ് അവൻ ഞങ്ങൾക്ക് വേണ്ടി കാഴ്ച്ചവെച്ചകൊണ്ടിരിക്കുന്നത്. ഓരോ മത്സരത്തെ കുറിച്ച് മാത്രമാണ് ഞങ്ങളിപ്പോൾ ചിന്തിക്കുന്നത്. ” വിരാട് കോഹ്ലി കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

41 പന്തിൽ 5 ഫോറും 3 സിക്സുമടക്കം 59 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലാണ് മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കിയത്. മത്സരത്തിലെ വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനും ബാംഗ്ലൂരിന് സാധിച്ചു.

( Picture Source : Twitter / Bcci )