Skip to content

ഈ സീസണിലെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗ്ലെൻ മാക്‌സ്‌വെൽ

തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗ്ലെൻ മാക്‌സ്‌വെൽ കാഴ്ച്ചവെച്ചത്. മറ്റുള്ളവർ റൺസ് കണ്ടെത്താൻ വിഷമിച്ച മത്സരത്തിൽ മാക്‌സ്‌വെല്ലിന്റെ അർധസെഞ്ചുറി മികവിലാണ് ബാംഗ്ലൂർ പൊരുതാവുന്ന സ്കോറിൽ എത്തിയതും 6 റൺസിന്റെ ആവേശവിജയം നേടിയതും. കഴിഞ്ഞ സീസണുകളിൽ നിറംമങ്ങിയ മാക്‌സ്‌വെൽ മികച്ച പ്രകടനമാണ് ഈ സീസണിലെ 2 മത്സരങ്ങളിലും കാഴ്ച്ചവെച്ചത്. മത്സരശേഷം ഈ പ്രകടനത്തിന് പിന്നിലെ കാരണവും മാക്‌സ്‌വെൽ വെളിപ്പെടുത്തി.

( Picture Source : Twitter / Bcci )

കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ നിന്നും 15.42 ശരാശരിയിൽ 108 റൺസ് മാത്രം നേടിയ മാക്‌സ്‌വെൽ ഈ സീസണിൽ ഇതിനോടകം 2 മത്സരങ്ങളിൽ നിന്നും 98 റൺസ് നേടികഴിഞ്ഞു. കഴിഞ്ഞ സീസണിൽ ഒരു സിക്സ് പോലും നേടാൻ മാക്‌സ്‌വെല്ലിന് സാധിച്ചിരുന്നില്ല. ഈ സീസണിലാകട്ടെ 2 മത്സരങ്ങളിൽ നിന്നും 5 സിക്സ് മാക്‌സ്‌വെൽ നേടികഴിഞ്ഞു. മത്സരത്തിൽ 6 റൺസിനാണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ ബാംഗ്ലൂർ പരാജയപെടുത്തിയത്. മത്സരത്തിൽ 41 പന്തിൽ 59 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ മികവിൽ ബാംഗ്ലൂർ ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 143 റൺസ് നേടാനെ സാധിച്ചുള്ളു.

( Picture Source : Twitter / Bcci )

” ആർ സി ബിയിൽ മികച്ച തുടക്കമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. അവരെനിക്ക് പ്രത്യേക റോൾ തന്നു. വിരാട് കോഹ്ലിയും ഡിവില്ലിയേഴ്സും അടക്കമുള്ള ബാറ്റ്‌സ്മാന്മാർ ഉള്ളതിനാൽ എനിക്ക് സമയമെടുത്ത് സെറ്റിൽ ചെയ്യാനും ഫ്രീഡത്തോടെ കളിക്കാനും സാധിക്കുന്നു. ഓസ്‌ട്രേലിയൻ ടീമിലുള്ള ഫ്രീഡവും ജോലിയുമാണ് എനിക്ക് ഇവിടെയുമുള്ളത്. സപ്പോർട്ട് സ്റ്റാഫും എനിക്ക് മികച്ച പിന്തുണയാണ് നൽകുന്നത്. ” മാക്‌സ്‌വെൽ പറഞ്ഞു.

( Picture Source : Twitter / Bcci )

” എന്റെ എക്സ്പീരിയൻസ് ഉപയോഗിക്കുക മാത്രമാണ് ഞാനിവിടെ ചെയ്തത്. കോഹ്ലി എന്നിൽ ഒരു ചുമതല ഏൽപ്പിച്ചിട്ടുണ്ട്. കോഹ്ലിയെ പോലെയുള്ള താരങ്ങളുടെ പിന്തുണ ഒരു താരത്തിൽ ആഡംബരമാണ്. മറ്റു ടീമുകൾ ആദ്യ പന്തുമുതൽ ഞാൻ അറ്റാക്ക് ചെയ്ത് കളിക്കണമെന്നാണ് ആഗ്രഹിച്ചത്, അതിലാകട്ടെ ഞാൻ അത്ര മികച്ച താരമല്ല, ഇതെന്റെ നാലാമത്തെ ഐ പി എൽ ടീമാണ് ആ സമ്മർദ്ദം എന്റെ മേലുണ്ട്. അതുകൊണ്ട് തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ” മാക്‌സ്‌വെൽ കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

മത്സരത്തിലെ വിജയത്തോടെ പോയിന്റ് ടേബിളിൽ ആർ സി ബി ഒന്നാം സ്ഥാനത്തെത്തി. ഏപ്രിൽ 18 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം.

( Picture Source : Twitter / Bcci )