Skip to content

ആവേശപോരാട്ടത്തിൽ സൺറൈസേഴ്‌സിനെതിരെ ബാംഗ്ലൂരിന് തകർപ്പൻ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെ 6 റൺസിന് പരാജയപെടുത്തി സീസണിലെ തുടർച്ചയായ രണ്ടാം വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മത്സരത്തിൽ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഫിഫ്റ്റി മികവിൽ ബാംഗ്ലൂർ ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സ് ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 143 റൺസ് നേടാനെ സാധിച്ചുള്ളു.

( Picture Source : Twitter / Bcci )

ഒരു ഘട്ടത്തിൽ 96/1 എന്ന ശക്തമായ നിലയിൽ നിന്നാണ് സൺറൈസേഴ്‌സ് മത്സരം കൈവിട്ടത്. 37 പന്തിൽ നിന്നും 54 റൺസ് നേടിയ ക്യാപ്റ്റൻ ഡേവിഡ് വാർണറും 9 പന്തിൽ 17 റൺസ് നേടിയ റാഷിദ് ഖാനും മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

( Picture Source : Twitter / Bcci )

ബാംഗ്ലൂരിന് വേണ്ടി ഷഹബാസ് അഹമ്മദ് രണ്ടോവറിൽ 7 റൺസ് വഴങ്ങി 3 വിക്കറ്റും മൊഹമ്മദ് സിറാജ്, ഹർഷാൽ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതവും നേടി.

( Picture Source : Twitter / Bcci )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ 41 പന്തിൽ 5 ഫോറും 3 സിക്സുമടക്കം 59 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ക്യാപ്റ്റൻ വിരാട് കോഹ്ലി 29 പന്തിൽ 33 റൺസ് നേടി.

( Picture Source : Twitter / Bcci )

സൺറൈസേഴ്‌സിന് വേണ്ടി ജേസൺ ഹോൾഡർ മൂന്ന് വിക്കറ്റും റാഷിദ് ഖാൻ 2 വിക്കറ്റും നേടി. വിജയത്തോടെ പോയിന്റ് ടേബിളിൽ ആർ സി ബി ഒന്നാം സ്ഥാനത്തെത്തി.

( Picture Source : Twitter / Bcci )