Skip to content

പഞ്ചാബിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ സഞ്ജു സാംസൺ സ്വന്തമാക്കിയ വമ്പൻ റെക്കോർഡുകൾ

ഐ പി എല്ലിൽ ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ വമ്പൻ റെക്കോർഡുകൾ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മത്സരത്തിൽ 54 പന്തിൽ സെഞ്ചുറി നേടിയ സഞ്ജു 63 പന്തിൽ 12 ഫോറും 7 സിക്സുമടക്കം 119 റൺസ് നേടിയാണ് പുറത്തായത്. സഞ്ജുവിന്റെ ഒറ്റയാൾ പൊറാട്ടത്തിന്റെ മികവിലും മത്സരത്തിൽ വിജയിക്കാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചില്ല. നാല് റൺസിനാണ് മത്സരത്തിൽ പഞ്ചാബ് കിങ്‌സ് റോയൽസിനെ പരാജയപെടുത്തിയത്.

( Picture Source : Twitter / Bcci )

മത്സരത്തിലെ പ്രകടനത്തോടെ സഞ്ജു സാംസൺ സ്വന്തമാക്കിയ റെക്കോർഡുകൾ കാണാം …

മത്സരത്തിലെ സെഞ്ചുറിയോടെ ഐ പി എല്ലിൽ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് സഞ്ജു സ്വന്തമാക്കി. 2018 ൽ കൊൽക്കത്തയ്ക്കെതിരെ 40 പന്തിൽ 93 റൺസ് നേടിയ ഡൽഹി ക്യാപ്റ്റൻസി ശ്രേയസ് അയ്യരാണ് ഇതിനുമുൻപ് ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയിരുന്നത്.

( Picture Source : Twitter / Bcci )

ഐ പി എല്ലിൽ ഒരു രാജസ്ഥാൻ റോയൽസ് ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത്. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെ 60 പന്തിൽ പുറത്താകാതെ 107 റൺസ് നേടിയ ബെൻ സ്റ്റോക്സിനെയാണ് ഈ നേട്ടത്തിൽ സഞ്ജു പിന്നിലാക്കിയത്.

( Picture Source : Twitter / Bcci )

ഇന്ത്യൻ പ്രീമിയർ ലീഗിലെ സഞ്ജുവിന്റെ മൂന്നാം സെഞ്ചുറിയാണിത്. ഇതോടെ വിരാട് കോഹ്ലിയ്ക്ക് ടൂർണമെന്റിൽ മൂന്നോ അതിലധികമോ സെഞ്ചുറി നേടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന നേട്ടം സഞ്ജു സ്വന്തമാക്കി. ഐ പി എല്ലിൽ 5 സെഞ്ചുറി വിരാട് കോഹ്ലി നേടിയിട്ടുണ്ട്‌.

( Picture Source : Twitter / Bcci )

മത്സരത്തിലെ പ്രകടനത്തിന് പുറകെ ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിനായി 2,000 റൺസും സഞ്ജു പൂർത്തിയാക്കി. രാജസ്ഥാൻ റോയൽസിന് വേണ്ടി 2,000 റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനാണ് സഞ്ജു. അജിങ്ക്യ രഹാനെ (2810), ഷെയ്ൻ വാട്സൻ (2372) എന്നിവരാണ് സഞ്ജുവിന് മുൻപ് രാജസ്ഥാൻ റോയൽസിന് വേണ്ടി ഐ പി എല്ലിൽ 2000 റൺസ് നേടിയിട്ടുള്ളത്.

( Picture Source : Twitter / Bcci )

ഐ പി എല്ലിൽ മത്സരത്തിൽ പരാജയപെട്ട ടീമിന് വേണ്ടി ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടവും സഞ്ജുവിനെ തേടിയെത്തി. 2018 ൽ സൺറൈസേഴ്‌സിമെതിരെ 128 റൺസ് നേടിയ റിഷാബ് പന്താണ് സഞ്ജുവിന് മുൻപിലുള്ളത്.

( Picture Source : Twitter / Bcci )