Skip to content

ഐ പി എല്ലിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്, ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു സാംസൺ

ഐ പി എല്ലിലെ ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസൺ. ഐ പി എല്ലിലെ തന്റെ മൂന്നാം സെഞ്ചുറി കുറിച്ച സഞ്ജുവിന് നിർഭാഗ്യവശാൽ ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ നാല് റൺസിനാണ് രാജസ്ഥാൻ റോയൽസ് പരാജയപെട്ടത്.

( Picture Source : Twitter / Bcci )

മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ 222 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 217 റൺസ് നേടാനെ സാധിച്ചുള്ളു. 63 പന്തിൽ 12 ഫോറും 7 സിക്സുമടക്കം 119 റൺസ് നേടിയ സഞ്ജു സാംസൺ മാത്രമാണ് രാജസ്ഥാന് വേണ്ടി തിളങ്ങിയത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ സഞ്ജുവിന്റെ മൂന്നാം സെഞ്ചുറിയാണിത്.

( Picture Source : Twitter / Bcci )

പഞ്ചാബിന് വേണ്ടി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റും മൊഹമ്മദ് ഷാമി 2 വിക്കറ്റും ജൈ റിച്ചാർഡ്സൺ, റിലെ മെറഡിത് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : Twitter / Bcci )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 50 പന്തിൽ 7 ഫോറും 5 സിക്സുമടക്കം 91 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുൽ, 28 പന്തിൽ 40 റൺസ് നേടിയ ക്രിസ് ഗെയ്ൽ, 28 പന്തിൽ 4 ഫോറും 6 സിക്സുമടക്കം 64 റൺസ് നേടിയ ദീപക് ഹൂഡ എന്നിവരാണ് വമ്പൻ സ്കോർ സമ്മാനിച്ചത്.

( Picture Source : Twitter / Bcci )

രാജസ്ഥാൻ റോയൽസിന് വേണ്ടി ചേതൻ സക്കറിയ മൂന്ന് വിക്കറ്റും ക്രിസ് മോറിസ് 2 വിക്കറ്റും റിയാൻ പരാഗ് ഒരു വിക്കറ്റും നേടി. സഞ്ജുവാണ് മാൻ ഓഫ് ദി മാച്ച്.

( Picture Source : Twitter / Bcci )