Skip to content

മൂന്നാം മത്സരത്തിൽ നിതീഷ് റാണയും മാൻ ഓഫ് ദ മാച്ച് നേടിയതോടെ ഐപിഎൽ ചരിത്രത്തിൽ ആദ്യമായി അതും സംഭവിച്ചു

ഐ പി എൽ പതിനാലാം സീസണിലെ മൂന്നാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് റൺസിന് 10 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 188 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 177 റൺസ് നേടാനെ സാധിച്ചുള്ളു.

44 പന്തിൽ 61 റൺസ് നേടിയ മനീഷ് പാണ്ഡെ, 40 പന്തിൽ 55 റൺസ് നേടിയ ജോണി ബെയർസ്റ്റോ, 8 പന്തിൽ 19 റൺസ് നേടിയ അബ്ദുൽ സമദ്, എന്നിവർ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

മത്സരത്തിൽ കൊൽക്കത്തയ്ക്ക് വേണ്ടി 80 റൺസ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ച നിതീഷ് റാണയായിരുന്നു മാൻ ഓഫ് ദ മാച്ച്. 56 പന്തില്‍ നാല് സിക്സറും ഒന്പത് ഫോറുമടക്കം 80 റണ്‍സാണ് റാണ നേടിയത്. പതിനാലാം സീസണിലെ കഴിഞ്ഞ രണ്ട് മത്സരത്തിലും മാൻ ഓഫ് ദ മാച്ച് നേടിയതും ഇന്ത്യൻ താരങ്ങളായിരുന്നു.

ഐപിഎൽ ചരിത്രത്തിൽ ഇതാദ്യമായാണ് ആദ്യ 3 മത്സരത്തിലും ഇന്ത്യൻ താരങ്ങൾ മാൻ ഓഫ് ദ മാച്ച് നേടുന്നത്.
ബാംഗ്ലൂരും മുംബൈയും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസിനെ ചുരുട്ടികെട്ടിയ ഹർഷൽ പട്ടേലായിരുന്നു കളിയിലെ താരം.

ചെന്നൈ ഡൽഹിയും തമ്മിലുള്ള രണ്ടാം മത്സരത്തിൽ 189 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് വേണ്ടി 54 പന്തിൽ 85 റൺസ് നേടി വിജയം വരുതിയിലാക്കിയ ഓപ്പണർ ശിഖർ ധവാനായിരുന്നു മാൻ ഓഫ് ദ മാച്ച് നേടിയത്. പ്രിഥ്വി ഷായ്ക്ക് ഒപ്പം നിർണായക കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റിൽ പടുത്തുയർത്തിയത്. ഇരുവരും ചേർന്ന് 138 റൺസാണ് കൂട്ടിച്ചേർത്തത്