Skip to content

ആവേശപോരാട്ടത്തിൽ സൺറൈസേഴ്‌സിനെ 10 റൺസിന് പരാജയപെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐ പി എൽ പതിനാലാം സീസണിലെ മൂന്നാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് റൺസിന് 10 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 188 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 177 റൺസ് നേടാനെ സാധിച്ചുള്ളു.

( Picture Source : Twitter / Bcci / IPL )

44 പന്തിൽ 61 റൺസ് നേടിയ മനീഷ് പാണ്ഡെ, 40 പന്തിൽ 55 റൺസ് നേടിയ ജോണി ബെയർസ്റ്റോ, 8 പന്തിൽ 19 റൺസ് നേടിയ അബ്ദുൽ സമദ്, എന്നിവർ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

( Picture Source : Twitter / Bcci / IPL )

കൊൽക്കത്തയ്ക്ക് വേണ്ടി പ്രസീദ് കൃഷ്ണ 2 വിക്കറ്റും ഷാക്കിബ്‌ അൽ ഹസൻ, പാറ്റ് കമ്മിൻസ്, ആന്ദ്രേ റസ്സൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

( Picture Source : Twitter / Bcci / IPL )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 56 പന്തിൽ 9 ഫോറും 4 സിക്സുമടക്കം 80 റൺസ് നേടിയ ഓപ്പണർ നിതീഷ് റാണ, 29 പന്തിൽ 53 റൺസ് നേടിയ രാഹുൽ ത്രിപാഠി എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

( Picture Source : Twitter / Bcci / IPL )

സൺറൈസേഴ്‌സിന് വേണ്ടി റാഷിദ് ഖാൻ, മൊഹമ്മദ് നബി എന്നിവർ 2 വിക്കറ്റ് വീതവും ഭുവനേശ്വർ കുമാർ, ടി നടരാജൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നിതീഷ് റാണയാണ് മാൻ ഓഫ് ദി മാച്ച്. ഏപ്രിൽ 13 ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം. വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അടുത്ത മത്സരം.

( Picture Source : Twitter / Bcci / IPL )