Skip to content

ഡിവില്ലിയേഴ്സിന് മുൻപേ ഗ്ലെൻ മാക്‌സ്‌വെൽ ബാറ്റിങിനിറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്ലി

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ എ ബി ഡിവില്ലിയേഴ്സിന് മുൻപേ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിനെ ബാറ്റിങിനയച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി.

( Picture Source : Twitter / Bcci )

മത്സരത്തിൽ നാലാമനായി ഇറങ്ങിയ മാക്‌സ്‌വെൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 28 പന്തിൽ 39 റൺസ് നേടിയാണ് മാക്‌സ്‌വെൽ പുറത്തായത്. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ നിന്നും ഒരു സിക്സ് പോലും നേടാൻ സാധിക്കാതിരുന്ന മാക്‌സ്‌വെൽ മത്സരത്തിൽ ഒരു 100 മീറ്റർ സിക്സടക്കം 2 സിക്സ് പറത്തിയിരുന്നു. മാക്‌സ്‌വെല്ലിനൊപ്പം 27 പന്തിൽ 4 ഫോറും 2 സിക്സുമടക്കം 48 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സും മികച്ച പ്രകടനം പുറത്തെടുത്തു. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം 20 ആം ഓവറിലെ അവസാന പന്തിൽ 8 വിക്കറ്റ് നഷ്ട്ടത്തിലാണ് ബാംഗ്ലൂർ മറികടന്നത്.

( Picture Source : Twitter / Bcci )

” മാക്‌സ്‌വെല്ലിന്റെ ഇന്നിങ്സാണ് മത്സരത്തിൽ വഴിത്തിരിവായത്. ക്രീസിൽ എത്തിയ ഉടനെ സ്ലോഗ് ചെയ്യാനുള്ള സാഹചര്യമുണ്ടാക്കാതെ അവൻ കൂടുതൽ പന്തുകൾ നേരിടണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. പത്തോ പതിനഞ്ചോ പന്തുകൾ അവൻ നേരിട്ടാലെന്ത് സംഭവിക്കുമെന്ന് നമ്മൾ കണ്ടുകഴിഞ്ഞു. അവൻ ഔട്ടാകാതിരുന്നുവെങ്കിൽ രണ്ടോ മൂന്നോ ഓവർ ശേഷിക്കെ മത്സരത്തിൽ വിജയിക്കുവാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നു. ” കോഹ്ലി പറഞ്ഞു.

( Picture Source : Twitter / Bcci )

” കഴിഞ്ഞ സീസണിലും ആദ്യ മത്സരത്തിൽ ഞങ്ങൾ വിജയിച്ചിരുന്നു. ടീമിന്റെ കഴിവ് തെളിയിക്കാൻ ടൂർണമെന്റിലെ ഏറ്റവും ശക്തരായ ടീമിനെതിരെ തന്നെ കളിക്കണം. എല്ലാവരും വിജയത്തിൽ പങ്കാളികളായി. 2 വിക്കറ്റിന്റെ വിജയമെന്നാൽ എല്ലാവരും വിജയത്തിൽ നിർണായക പങ്കുവഹിച്ചുവെന്നാണ്. ഓരോ കൂട്ടുകെട്ടും ഈ മത്സരത്തിൽ നിർണായകമായിരുന്നു. ഈ പിച്ചിൽ നിങ്ങൾക്ക് അനായാസം റൺസ് നേടാൻ സാധിക്കില്ല. ഗ്യാപ്പുകൾ കണ്ടെത്തിവേണം റൺസ് സ്കോർ ചെയ്യാൻ. ഈ മത്സരത്തിൽ പൊള്ളാർഡ് പുറത്തായ ഷോട്ട് ഒരുപക്ഷേ വാങ്കഡേയിൽ ആണെങ്കിൽ സിക്സ് ആകുമായിരുന്നു. ഈ മത്സരത്തിൽ സാഹചര്യങ്ങൾ പ്രയോജനപെടുത്താൻ ഞങ്ങൾക്ക് സാധിച്ചു. ” കോഹ്ലി കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

” എതിർടീം എപ്പോഴും എ ബിയെ ഭയപ്പെടുന്നു. മികച്ച ബാറ്റിങ് നിര ഞങ്ങൾക്കുണ്ട് അത് ഞങ്ങൾ പ്രയോജനപെടുത്തും. എ ബിയോളം വൈദഗ്ദ്ധ്യമുള്ള മറ്റാരും ടീമിലില്ല. സ്ലോ വിക്കറ്റിൽ പോലും അനായാസം റൺസ് കണ്ടെത്താൻ അവന് സാധിക്കും. ഇത്തരം മത്സരങ്ങളിൽ അവന്റെ എക്സ്പീരിയൻസ് ടീമിന് ആവശ്യമാണ്. അവൻ ഔട്ടായില്ലെങ്കിൽ മത്സരം കൈവിട്ടുപോകുമെന്ന് എതിർടീമിനറിയാം. ” കോഹ്ലി കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )