Skip to content

ഇരട്ട സെഞ്ചുറിയിലേക്ക് കുതിച്ച ഫഖാർ സമാനെ ചതിയിലൂടെ വീഴ്ത്തി ഡീകോക്ക്, വീഡിയോ കാണാം

ഏകദിനത്തിലെ തന്റെ രണ്ടാം ഇരട്ട സെഞ്ചുറിയിലേക്ക് കുതിച്ച പാകിസ്ഥാൻ ബാറ്റ്‌സ്മാൻ ഫഖാർ സമാനെ ഫേക്ക് ഫീൽഡിങിലൂടെ പുറത്താക്കിയ സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീകോക്കിനെതിരെ പ്രതിഷേധവുമായി പാകിസ്ഥാൻ ആരാധകർ. പാകിസ്ഥാനും സൗത്താഫ്രിക്കയും തമ്മിൽ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് വിവാദത്തിന് ആസ്പദമായ സംഭവം അരങ്ങേറിയത്.

മത്സരത്തിൽ 17 റൺസിനാണ് സൗത്താഫ്രിക്ക വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് സൗത്താഫ്രിക്ക ഉയർത്തിയ 342 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് നിശ്ചിത 50 ഓവറിൽ വിക്കറ്റ് നഷ്ട്ടത്തിൽ 324 റൺസ് നേടാനെ സാധിച്ചുള്ളു. 155 പന്തിൽ 18 ഫോറും 10 സിക്സുമടക്കം 193 റൺസ് നേടിയ ഫഖാർ സമാൻ മാത്രമാണ് തിളങ്ങിയത്.

തന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ പാകിസ്ഥാന് വിജയപ്രതീക്ഷ നൽകിയ ഫഖാർ സമാൻ അവസാന ഓവറിലെ ആദ്യ പന്തിൽ റണ്ണൗട്ടാവുകയായിരുന്നു. എളുപ്പത്തിൽ ഓടിയെത്താമായിരുന്നുവെങ്കിലും സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീകോക്ക് ഫേക്ക് ഫീൽഡിങിലൂടെ ഫഖാർ സമാനെ കബളിപ്പിക്കുകയും റണ്ണൗട്ടാക്കുകയും ചെയ്തു.

വീഡിയോ ;

https://twitter.com/Abhay4j/status/1378751229325549570?s=19

മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടാൻ സാധിച്ചില്ലയെങ്കിലും നിരവധി റെക്കോർഡുകൾ ഫഖാർ സമാൻ തകർപ്പൻ പ്രകടനത്തിലൂടെ സ്വന്തമാക്കി.

ഏകദിന ക്രിക്കറ്റിൽ ടീം തോറ്റ മത്സരങ്ങളിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടം ഫഖാർ സമാൻ സ്വന്തമാക്കി. 2009 ൽ ഓസ്ട്രേലിയക്കെതിരെ 175 റൺസ് നേടിയ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് ഫഖാർ സമാൻ തകർത്തത്‌.

കൂടാതെ ഏകദിനത്തിൽ ചേസിങിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടവും ഫഖാർ സമാൻ സ്വന്തമാക്കി. 2011 ൽ ബംഗ്ലാദേശിനെതിരെ പുറത്താകാതെ 185 റൺസ് നേടിയ മുൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഷെയ്ൻ വാട്സൻ, 2005 ൽ ശ്രീലങ്കയ്ക്കെതിരെ പുറത്താകാതെ 183 റൺസ് നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി, 2012 ൽ പാകിസ്ഥാനെതിരെ 183 റൺസ് നേടിയ വിരാട് കോഹ്ലി എന്നിവരെയാണ് ഫഖാർ സമാൻ പിന്നിലാക്കിയത്.