Skip to content

എക്കാലത്തെയും മികച്ച ഐ പി എൽ ഇലവൻ തിരഞ്ഞെടുത്ത് എ ബി ഡിവില്ലിയേഴ്സ്, ക്യാപ്റ്റൻ കോഹ്ലിയല്ല

എക്കാലത്തെയും മികച്ച ഐ പി എൽ ഇലവൻ തിരഞ്ഞെടുത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരവും മുൻ സൗത്താഫ്രിക്കൻ താരവും കൂടിയായ എ ബി ഡിവില്ലിയേഴ്സ്. നാല് വിദേശ താരങ്ങളെയും ഏഴ് ഇന്ത്യൻ താരങ്ങളെയും ഉൾപ്പെടുത്തിയാണ് ഡിവില്ലിയേഴ്സ് എക്കാലത്തെയും മികച്ച ഐ പി എൽ ഇലവൻ തിരഞ്ഞെടുത്തത്.

( Picture Source : Twitter / Bcci )

” കഴിഞ്ഞ രാത്രി ഐ പി എൽ ഇലവൻ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ഞാൻ ആലോചിച്ചിരുന്നു, ഓപ്പണിങിൽ തുടക്കത്തിൽ ഡൽഹിയിൽ എനിക്കൊപ്പം കളിച്ച വീരുവിനെയാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. മറ്റൊരാൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏറ്റവും മികച്ച ക്രിക്കറ്റ് കാഴ്ച്ചവെച്ച രോഹിത് ശർമ്മയാണ്. ” cricbuzz ന് നൽകിയ അഭിമുഖത്തിൽ ഡിവില്ലിയേഴ്സ് പറഞ്ഞു.

( Picture Source : Twitter / Bcci )

മൂന്നാമാനായി സഹതാരം വിരാട് കോഹ്ലിയെയാണ് ഡിവില്ലിയേഴ്സ് തിരഞ്ഞെടുത്ത്. നാലാം നമ്പറിൽ തന്നെ കൂടാതെ മറ്റു രണ്ടുപേരെയും ഡിവില്ലിയേഴ്സ് നിർദ്ദേശിച്ചു. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനൊപ്പം ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിനെയാണ് ഡിവില്ലിയേഴ്സ് നാലാം നമ്പറിൽ തനിക്കൊപ്പം നിർദ്ദേശിച്ചത്. രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സിനെയാണ് അഞ്ചാമനായി ഡിവില്ലിയേഴ്സ് നിർദ്ദേശിച്ചത്. ക്യാപ്റ്റനായി എം എസ് ധോണിയെ തിരഞ്ഞെടുത്ത ഡിവില്ലിയേഴ്സ് അദ്ദേഹം ആറാമനായിട്ടായിരിക്കും ബാറ്റിങിന് ഇറങ്ങുകയെന്നും വ്യക്തമാക്കി.

( Picture Source : Twitter / Bcci )

” മൂന്നാം നമ്പറിൽ തീർച്ചയായും വിരാട് കോഹ്ലിയാണ്. നാലാമനായോ കെയ്ൻ വില്യംസൺ, സ്റ്റീവ് സ്മിത്ത് അല്ലെങ്കിൽ ഞാൻ തന്നെ, ബെൻ സ്റ്റോക്സായിരിക്കും അഞ്ചാമൻ, ക്യാപ്റ്റനായ എം എസ് ധോണിയായിരിക്കും ആറാമൻ ” ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )

” ഏഴാം നമ്പറിൽ രവീന്ദ്ര ജഡേജയായിരിക്കും. റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, കഗിസോ റബാഡ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലെ ബൗളർമാർ ” ഡിവില്ലിയേഴ്സ് പറഞ്ഞു.

ഐ പി എല്ലിൽ കൂടുതൽ മത്സരങ്ങളിൽ കളിച്ചിട്ടില്ലാത്ത ബെൻ സ്റ്റോക്സിനെ ഉൾപ്പെടുത്തിയതിന് പിന്നിലെ കാരണവും ഡിവില്ലിയേഴ്സ് വെളിപ്പെടുത്തി. ബെൻ സ്റ്റോക്സിന്റെ ബാറ്റിങിലെ കഴിവിന്റെ എല്ലാവർക്കും അറിയാമെന്നും ഒരു പേസർ കൂടിയായതിനാലാണ് സ്റ്റോക്സിനെ തന്റെ ഇലവനിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

( Picture Source : Twitter / Bcci )