Skip to content

ഫിറ്റ്നസിൽ മാത്രമല്ല ഫീൽഡിങ്ങിലും ശ്രദ്ധിക്കണം ; ക്യാച്ച് പാഴാക്കുന്നതിൽ മുൻപന്തിയിൽ കോഹ്ലി ; വിമർശനം ഉയരുന്നു

പൂനെയിൽ വെച്ച് നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 66 റൺസിന്റെ തകർപ്പൻ ജയം. 318 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ബെയ്‌ർസ്റ്റോയും റോയും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 14 ഓവറിൽ 135 റൺസാണ് നേടിയത്‌. ഒരു ഘട്ടത്തിൽ അനായാസമായി ഇംഗ്ലണ്ട് ജയിക്കുമെന്ന് കരുതിയിടത്താണ് ഇന്ത്യ വൻ തിരിച്ചു വരവ് നടത്തിയത്.

4 വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരൻ പ്രസിദ്കൃഷ്ണയുടെയും 3 വിക്കറ്റ് നേടിയ താക്കൂറിന്റെയും 2 വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാറിന്റെയും പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിന്റെ 317 റണ്‍സ് എടുത്തു. ഓപ്പണ്‍ ശിഖര്‍ ധവാന്‍ (98), വിരാട് കോഹ്ലി (56), അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രാഹുല്‍ ( 62*), ക്രുണാല്‍ പാണ്ഡ്യ ( 58*) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

ഇന്നത്തെ മത്സരത്തിലും ക്യാച്ച് പാഴാക്കിയതോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഫീല്ഡിങ്ങിനെതിരെ വിമർശനമുയരുകയാണ്. 16ആം ഓവറിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ മോർഗനെ പൂജ്യത്തിൽ പുറത്താക്കാനുള്ള അവസരമാണ് സ്ലിപ്പിൽ നിന്ന കോഹ്ലി വിട്ടുകളഞ്ഞത്.

2019ന്റെ തുടക്കം മുതലുള്ള കണക്കെടുത്താൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും കൂടി ഏറ്റവും കൂടുതൽ ക്യാച്ചുകൾ ഡ്രോപ്പ് ചെയ്തിട്ടുള്ളത് കോഹ്ലിയാണ്. ഇക്കാലയളവിൽ 18 ക്യാച്ചുകളാണ് കോഹ്‌ലിയുടെ കയ്യിൽ നിന്ന് വഴുതി പോയത്. അതേസമയം കോഹ്‌ലിക്കൊപ്പം ഈ മോശം റെക്കോർഡിൽ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സുമുണ്ട്.

https://twitter.com/rajdeep189/status/1374365804766978048?s=19

ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടി20 സീരീസിൽ ഇന്ത്യയുടെ ഫീൽഡിങ് പ്രകടനത്തിൽ ആശങ്ക പ്രകടിപിച്ച ക്യാപ്റ്റൻ തന്നെ ഇതുവരെ അക്കാര്യത്തിൽ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തിയിട്ടില്ല. ഫിറ്റ്നസിൽ ഏറെ ശ്രദ്ധ നൽകുന്ന കോഹ്ലി ഫീൽഡിങ്ങിന്റെ കാര്യത്തിലും അൽപ്പം പരിഗണന നൽകണമെന്നാണ് ഒരു കൂട്ടരുടെ വിമർശനം

https://twitter.com/Ittzz_Rahul/status/1374361186469171204?s=19