Skip to content

ലോക ചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് കോഹ്ലിപ്പട, ആദ്യ ഏകദിനത്തിൽ 66 റൺസിന്റെ തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 66 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 318 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 42.1 ഓവറിൽ 251 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

( Picture Source : Twitter / Bcci )

318 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് തകർപ്പൻ തുടക്കമാണ് ജോണി ബെയർസ്റ്റോയും ജേസൺ റോയും നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും 85 പന്തിൽ 135 റൺസ് കൂട്ടിച്ചേർത്തിരുന്നു. ജേസൺ റോയ് 35 പന്തിൽ 46 റൺസ് നേടിയപ്പോൾ ജോണി ബെയർസ്റ്റോ 66 പന്തിൽ 6 ഫോറും 7 സിക്സുമുൾപ്പടെ 94 റൺസ് നേടി.

( Picture Source : Twitter / Bcci )

ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റക്കാരൻ പ്രസീദ് കൃഷ്ണ നാല് വിക്കറ്റും, ഷാർദുൽ താക്കൂർ മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ 2 വിക്കറ്റും കൃനാൽ പാണ്ഡ്യ ഒരു വിക്കറ്റും നേടി.

( Picture Source : Twitter / Bcci )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 106 പന്തിൽ 98 റൺസ് നേടിയ ശിഖാൻ, 56 റൺസ് നേടിയ വിരാട് കോഹ്ലി, 43 പന്തിൽ 62 റൺസ് നേടിയ കെ എൽ രാഹുൽ, 31 പന്തിൽ പുറത്താകാതെ 58 റൺസ് നേടിയ ക്രൂനാൽ പാണ്ഡ്യ എന്നിവരാണ് മികച്ച സ്കോറിലെത്തിച്ചത്.

ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്സ് മൂന്ന് വിക്കറ്റും മാർക്ക് വുഡ് 2 വിക്കറ്റും നേടി. വിനയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി.