Skip to content

സിക്സടിയിൽ പേരുക്കേട്ടവരൊന്നുമില്ല! ; ഡെത്ത് ഓവറിലെ അമ്പരപ്പിക്കുന്ന റെക്കോർഡിൽ കോഹ്ലി മുമ്പിൽ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഫോം ഔട്ടാണെന്ന് വിധിച്ചയിടത്ത് നിന്നാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ടോപ്പ് സ്കോററായി മാൻ ഓഫ് ദി സീരീസ് അവാർഡ് നേടി തകർപ്പൻ തിരിച്ചുവരവ് നടത്തിയത്. 5 ഇന്നിംഗ്‌സിൽ നിന്ന് പുറത്താകാതെ നിന്ന് 3 അർധ സെഞ്ചുറി നേടിയായിരുന്നു വിമർശനങ്ങൾക്കുള്ള കോഹ്‌ലിയുടെ മറുപടി. 115 ആവേറേജിൽ 231 റൺസാണ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ സിക്സ് അടിച്ചതും കോഹ്ലിയാണ് (9). ഇതിൽ നാലെണ്ണം ഡെത്ത് ഓവറിലുമാണ് (16 -20). ഇതോടെ കോഹ്ലി മറ്റൊരു റെക്കോർഡ് പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ്.

2018ന് ശേഷം ടി20യിലെ ഡെത്ത് ഓവറുകളില്‍ കൂടുതല്‍ സിക്‌സര്‍ നേടിയ താരങ്ങളുടെ ലിസ്റ്റിൽ വിരാട് കോഹ്ലിയാണ് തലപ്പത്ത്. 30 സിക്‌സുകളാണ് വിരാട് കോഹ്ലി ഈ കാലയളവില്‍ പറത്തിയത്. സാധാരണയായി മധ്യനിരയിലെ വെടിക്കെട്ട് ബാറ്റ്സ്മാന്മാർ വാഴേണ്ട ഈ റെക്കോർഡിലാണ് ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായി ഇറങ്ങുന്ന കോലിയുടെ വരവ്.

രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാൻ ഓൾ റൗണ്ടർ മുഹമ്മദ് നബിയാണ്. 27 സിക്സാണ് അദ്ദേഹം ഡെത്ത് ഓവറിൽ അഫ്ഗാനിസ്ഥാനായി അടിച്ചു കൂട്ടിയത്. മൂന്നാം സ്ഥാനത്ത് 19 സിക്സുമായി ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ മാക്‌സ്വെല്ലാണ്. നാലാമനായി ഇംഗ്ലണ്ടിന്റെ മോർഗനും (18) അഞ്ചാമനായി ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയുമാണ് (17)

ഇന്നിംഗ്‌സിന്റെ അവസാനം വരെ മോശം ഷോട്ടുകൾ കളിച്ച് പുറത്താകാതെ പിടിച്ചു നിൽക്കുന്ന വിരാട് കോഹ്ലിയെയാണ് ഈ സീരീസിൽ 3 തവണ കണ്ടത്. 2 ടീമുകൾ ഏറ്റുമുട്ടുന്ന സീരീസിൽ 3 തവണ 70+ സ്‌കോർ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും കോഹ്ലി ഇംഗ്ലണ്ടിനെതിരായ ടി20യിൽ നേടിയിട്ടുണ്ട്.

https://twitter.com/ComeOnCricket/status/1373519750022754308?s=19