Skip to content

സൂര്യകുമാർ യാദവ് ഏകദിന ടീമിൽ, സഞ്ജു പുറത്ത്, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മാർച്ച് 23 നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.

ഓസ്ട്രേലിയക്കെതിരായ പരമ്പരയിലുണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസൺ, മനീഷ് പാണ്ഡെ, മായങ്ക് അഗർവാൾ എന്നിവരെ ടീമിൽ നിന്നും ഒഴിവാക്കി. പരിക്കിൽ നിന്നും മുക്തനായെങ്കിലും രവീന്ദ്ര ജഡേജയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. വിവാഹത്തെ തുടർന്ന് ടി20 പരമ്പരയിൽ നിന്നും മാറിനിന്ന ജസ്പ്രീത് ബുംറ ഏകദിന പരമ്പരയിലും കളിക്കില്ല.

ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച സൂര്യകുമാർ യാദവ് യാദവ് ടീമിലിടം നേടി.

ഓൾ റൗണ്ടർ കൃനാൽ പാണ്ഡ്യ, ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ എന്നിവരും ടീമിൽ തിരിച്ചെത്തി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസർ പ്രസീദ് കൃഷ്ണയാണ് സൂര്യകുമാർ യാദവിനൊപ്പം ടീമിലെ പുതുമുഖം.

ഇന്ത്യൻ ടീം ; വിരാട് കോഹ്ലി (c), രോഹിത് ശർമ്മ (vc), ശിഖാർ ധവാൻ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിഷാബ് പന്ത് (wk), കെ എൽ രാഹുൽ, യുസ്വെന്ദ്ര ചഹാൽ, കുൽദീപ് യാദവ്, കൃനാൽ പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ടി നടരാജൻ, ഭുവനേശ്വർ കുമാർ, മൊഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ഷാർദുൽ താക്കൂർ

നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. നാലാം മത്സരത്തിൽ ഇംഗ്ലണ്ടിനെ 8 റൺസിന് പരാജയപെടുത്തിയാണ് ഇന്ത്യ പരമ്പരയിൽ ഓപ്പമെത്തിയത്. ഇന്ത്യ ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 177 റൺസ് നേടാനെ സാധിച്ചുള്ളു.