Skip to content

ഒരു ക്യാപ്റ്റൻ ചേർന്ന സ്വഭാവമല്ല! ; അമ്പയറോടുള്ള വിയോജിപ്പ് കലാശിച്ചത് എക്സ്ട്രാ റൺസ് വഴങ്ങി ; എല്ലാം ചിരിച്ച് ഒതുക്കി കോഹ്ലി

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും അരങ്ങേറ്റക്കാരൻ ഇഷാൻ കിഷന്റെയും അർധ സെഞ്ചുറി മികവിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് നേടിയത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം 17.5 ഓവറിൽ ഇന്ത്യ മറികടന്നു.

മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷൻ 32 പന്തിൽ 56 റൺസ് നേടി പുറത്തായപ്പോൾ കോഹ്ലി 49 പന്തിൽ 73 റൺസ് നേടി പുറത്താകാതെ നിന്നു. 13 പന്തിൽ 26 റൺസ് നേടിയ റിഷാബ് പന്തും മികച്ച പ്രകടനം പുറത്തെടുത്തു.

രണ്ടാം മത്സരത്തിൽ ഫീൽഡിങ്ങിനിടെ രോഷാകുലനായ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വിചിത്രമായ രീതിയിൽ എക്സ്ട്രാ റൺസ് വഴങ്ങിയിരിക്കുകയാണ്. ഓൺ-ഫീൽഡ് അമ്പയറുമായി തർക്കിച്ചതാണ് സംഭവത്തിന്റെ തുടക്കം.

ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ ഒമ്പതാം ഓവറിൽ യുസ്‌വേന്ദ്ര ചഹാലിനെതിരെ അവസാന പന്തിൽ വിധിച്ച വൈഡ് കോളിനെക്കുറിച്ച് അമ്പയറുമായി തർക്കിച്ചതിനെ തുടർന്ന് കോഹ്‌ലിയെ ക്ഷുഭിതനായി കണ്ടിരുന്നു, പിന്നാലെ ഹാർദിക് പാണ്ഡ്യയുടെ തൊട്ടടുത്ത ഓവറിൽ ഈ നിരാശ നോൺ സ്‌ട്രൈക് എൻഡിൽ ഉണ്ടായിരുന്ന കോഹ്ലി സ്റ്റമ്പ് ദേഷ്യത്തിൽ ഇളക്കി തീർക്കുകയായിരുന്നു.

https://twitter.com/cricket_diary/status/1371443865966764034?s=19

ഇതിനിടെ പന്ത് നഷ്ടപ്പെട്ടത് മനസ്സിലാക്കിയ റോയും ബെയ്‌ർസ്റ്റോയും അവസരം മുതലെടുത്ത് റൺസാക്കി മാറ്റുകയായിരുന്നു. ദേഷ്യത്തിൽ സ്റ്റമ്പ് ഇളകുന്നതിനിടെ കൈ വേദനിച്ച കോഹ്ലി ചെറുചിരിയോടെയാണ് മടങ്ങിയത്. കോഹ്‌ലിയുടെ വിചിത്രമായ സ്വഭാവത്തിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉയരുകയാണ്.