Skip to content

ഫോമിൽ തിരിച്ചെത്തി കിങ് കോഹ്ലി, നേടിയത് തകർപ്പൻ റെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകർപ്പൻ ഫിഫ്റ്റിയോടെ ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ നേട്ടവും കിങ് കോഹ്ലി സ്വന്തമാക്കി.

( Picture Source : Twitter / Bcci )

മത്സരത്തിൽ 49 പന്തിൽ നിന്നും 5 ഫോറും 3 സിക്സുമുൾപ്പടെ പുറത്താകാതെ 73 റൺസ് നേടിയ ക്യാപ്റ്റൻ കോഹ്ലിയുടെയും 32 പന്തിൽ 56 റൺസ് നേടിയ അരങ്ങേറ്റക്കാരൻ ഇഷാൻ കിഷന്റെയും മികവിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയം നേടിയിരുന്നു. ഇരുവരുടെയും ബാറ്റിങ് മികവിൽ ഇംഗ്ലണ്ട് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ 17.5 ഓവറിൽ ഇന്ത്യ മറികടന്നു.

( Picture Source : Twitter / Bcci )

ക്രിസ് ജോർദാൻ എറിഞ്ഞ 18 ആം ഓവറിലെ അഞ്ചാം പന്തിൽ സിക്സ് പറത്തിയാണ് കോഹ്ലി ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇതോടെ അന്താരാഷ്ട്ര ടി20യിൽ 3000 റൺസും ഇന്ത്യൻ ക്യാപ്റ്റൻ പൂർത്തിയാക്കി.

( Picture Source : Twitter / Bcci )

അന്താരാഷ്ട്ര ടി20യിൽ 3,000 റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനാണ് വിരാട് കോഹ്ലി. മത്സരത്തിലെ പ്രകടനമടക്കം അന്താരാഷ്ട്ര ടി20യിൽ 87 മത്സരങ്ങളിൽ നിന്നും 50.86 ശരാശരിയിൽ 3001 റൺസ് കോഹ്ലി നേടിയിട്ടുണ്ട്.

( Picture Source : Twitter / Bcci )

അന്താരാഷ്ട്ര ടി20യിലെ കോഹ്ലിയുടെ 26 ആം ഫിഫ്റ്റിയാണിത്. ഇതോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയെ കോഹ്ലി പിന്നിലാക്കി. അന്താരാഷ്ട്ര ടി20യിൽ 21 ഫിഫ്റ്റിയും നാല് സെഞ്ചുറിയുമടക്കം 25 തവണ 50 + സ്കോർ രോഹിത് ശർമ്മ നേടിയിട്ടുണ്ട്‌.

( Picture Source : Twitter / Bcci )

അന്താരാഷ്ട്ര ടി20യിലെ റൺവേട്ടക്കാരിൽ 99 മത്സരങ്ങളിൽ നിന്നും 2,839 റൺസ് നേടിയ ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ മാർട്ടിൻ ഗപ്റ്റിലും 108 മത്സരങ്ങളിൽ നിന്നും 2,773 റൺസ് നേടിയ രോഹിത് ശർമ്മയുമാണ് കോഹ്ലിയ്ക്ക് പിന്നിലുള്ളത്.

( Picture Source : Twitter / Bcci )