Skip to content

നീ കഴിക്കുന്നത് സ്റ്റീലാണോ, റിഷാബ് പന്തിന്റെ തകർപ്പൻ ഷോട്ടിനെ പ്രശംസിച്ച് മുൻ താരങ്ങൾ, വീഡിയോ

ഇന്ത്യൻ ടി20 ടീമിലേക്കുള്ള തിരിച്ചുവരവിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലയെങ്കിലും ജോഫ്രാ ആർച്ചർക്കെതിരായ തകർപ്പൻ ഷോട്ടിലൂടെ ആരാധകരുടെയും മുൻ താരങ്ങളുടെയും പ്രശംസഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്ത്. മത്സരത്തിൽ 23 പന്തിൽ 21 റൺസ് മാത്രമാണ് പന്തിന് നേടാൻ സാധിച്ചത്.

നാലാം ഓവറിലെ അഞ്ചാം പന്തിലാണ് ജോഫ്രാ ആർച്ചറിനെതിരെ റിഷാബ് പന്ത് തകർപ്പൻ ഷോട്ടിലൂടെ സിക്സ് പായിച്ചത്. ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ഇതിഹാസ ബൗളർ ജെയിംസ് ആൻഡേഴ്സനെതിരെയും പന്ത് സമാനമായ ഷോട്ട് കളിച്ചിരുന്നു.

വീഡിയോ

https://twitter.com/abcsport/status/1370518218356490241?s=19

ആരാധകർക്കൊപ്പം തന്നെ മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറും സഞ്ജയ് ബംഗാറും ആകാശ് ചോപ്രയും റിഷാബ് പന്തിന്റെ തകർപ്പൻ ഷോട്ടിനെ പ്രശംസിച്ചു.

വീഡിയോ ;

https://twitter.com/ChloeAmandaB/status/1370388734508552192?s=19

” 140-150 വേഗതയിൽ പന്തെറിയുന്ന ഒരു ബൗളർക്കെതിരെ ഇത്തരത്തിലുള്ള ഷോട്ട് കളിക്കുകയെന്നത് അമ്പരിപ്പിക്കുന്നതാണ്, കൂടാതെ പന്ത് ആ പൊസിഷനിലേക്ക് നീങ്ങുന്നതുകണ്ട ആർച്ചർ അവനെ ഫോളോ ചെയ്യുകയും ചെയ്തു, എന്നിട്ടും ബൗണ്ടറി കണ്ടെത്താൻ അവന് സാധിച്ചു. അവന്റെ കഴിവും നിലവാരവും എന്നെ അത്ഭുതപെടുത്തുന്നു. ” സഞ്ജയ് ബംഗാർ പറഞ്ഞു.

” പന്ത് പ്രാതലിന് എന്താണ് കഴിക്കുന്നത്, സ്റ്റീലാണോ ? ജോഫ്രാ ആർച്ചർക്കെതിരായ ആ റിവേഴ്‌സ് ലാപ് അവൻ ജെയിംസ് ആൻഡേഴ്സനെതിരെ നേടിയതിനേക്കാൾ സാഹസികമാണ്. ” ട്വിറ്ററിൽ ആകാശ് ചോപ്ര കുറിച്ചു.

https://twitter.com/cricketaakash/status/1370372325665742848?s=19

റിഷാബ് പന്തിന്റെ ഷോട്ട് ധീരവും ഒപ്പം അതിശയിപ്പിക്കുന്നതുമാണെന്നുമാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിന്റെ അഭിപ്രായം. ആ ഷോട്ട് കണക്കുകൂട്ടി പന്ത് നേടിയതാണെന്നും ഗംഭീർ പറഞ്ഞു.

മുൻ ഇന്ത്യൻ താരം യുവരാജ് സിങും പന്തിന്റെ തകർപ്പൻ ഷോട്ടിനെ പ്രശംസിച്ചു. ഇതാണ് പുതിയ ജനറേഷനെന്നും അവർക്ക് ഒന്നിനെയും ഭയമില്ലയെന്നും ഈ ഷോട്ടിന്റെ പേരെന്താണെന്നുപോലും തനിക്ക് അറിയില്ലയെന്നും ട്വിറ്ററിൽ യുവരാജ് കുറിച്ചു.