Skip to content

നാണക്കേടിന്റെ റെക്കോർഡിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെയും മറികടന്ന് കോഹ്ലി

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 125 റൺസിന്റെ വിജയലക്ഷ്യം 15.3 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.

32 പന്തിൽ 49 റൺസ് നേടിയ ഓപ്പണർ ജേസൺ റോയുടെ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. ജോസ് ബട്ട്ലർ 24 പന്തിൽ 28 റൺസ് നേടിയപ്പോൾ ഡേവിഡ് മലാൻ 20 പന്തിൽ 24 റൺസും ജോണി ബെയർസ്റ്റോ 17 പന്തിൽ 26 റൺസും നേടി പുറത്താകാതെ നിന്നു.

ഇന്നത്തെ മത്സരത്തിലും പൂജ്യത്തിൽ പുറത്തായതോടെ മോശം റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് കോഹ്ലി. ഇന്ത്യൻ ക്യാപ്റ്റന്മാരിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിൽ പോയെന്ന റെക്കോർഡിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ മറികടന്ന് ഒന്നാമതെത്തിയത്. 13 തവണയാണ് ക്യാപ്റ്റനായി കോഹ്ലി പൂജ്യത്തിൽ മടങ്ങിയത്. 12 തവണയുമായി സൗരവ് ഗാംഗുലിയാണ് രണ്ടാമത്.

അവസാന ഇന്നിങ്സിലും പൂജ്യത്തിലാണ് മടങ്ങിയത്.അഹമ്മദാബാദിൽ നടന്ന മത്സരത്തിലായിരുന്നു സ്റ്റോക്‌സിന്റെ പന്തിൽ കീപ്പർ ഫോക്സിന് ക്യാച്ച് നൽകി മടങ്ങിയത്.
ഈ വർഷം ഇതുവരെ കളിച്ച 7 ഇന്നിംഗ്‌സിൽ 3 തവണ പൂജ്യത്തിലാണ് മടങ്ങിയത്.

https://twitter.com/kaustats/status/1370374956542955533?s=19

അന്താരാഷ്ട്ര കരിയറിൽ മൊത്തമായി 28 തവണ കോഹ്ലി പൂജ്യത്തിൽ മടങ്ങിയത്. ഇതിൽ 12 തവണ ടെസ്റ്റ് ക്രിക്കറ്റിലും 13 തവണ ഏകദിനത്തിലും 3 തവണ ടി20യിലുമാണ്. അവസാനമായി 2019ൽ സെഞ്ചുറി നേടിയ കോഹ്ലി മോശം ഫോം തുടരുകയാണ്.