Skip to content

അശ്വിനെ ടി20യിൽ കളിപ്പിക്കുമോ ?! ലോജിക്കുള്ള ചോദ്യം ചോദിക്കണമെന്ന് വിരാട് കോഹ്‌ലി

ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ടീമിലേക്ക് അശ്വിൻ തിരിച്ചെത്തുന്നതിനുള്ള സാധ്യതകൾക്ക് വ്യക്തമായ മറുപടി നൽകി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി സംസാരിക്കവെയാണ് ഏറെകാലമായി ഉയർന്നു വരുന്ന ചോദ്യത്തിന് മറുപടി നൽകിയത്.

ടെസ്റ്റ് സീരീസുകളിൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമായ അശ്വിൻ മികച്ച ഫോം ബാറ്റിങ്ങിലും ബോളിങ്ങിലും തുടർന്നതോടെ ഈ ചോദ്യം ശക്തമായത്. ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസിൽ 8 ഇന്നിങ്സിൽ നിന്നായി 32 വിക്കറ്റും ഒരു സെഞ്ചുറിയും നേടിയിരുന്നു.

” വാഷിംഗ്ടൺ സുന്ദർ ഞങ്ങൾക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്, അതുകൊണ്ട് തന്നെ സമാന ശൈലിയിലുള്ള രണ്ട് പേരെ കളിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. അല്ലെങ്കിൽ സുന്ദറിന് ഫോം ഔട്ടാവണം (അതിന് സാധ്യത കുറവാണ്). ഇങ്ങനെയുള്ള ചോദ്യങ്ങളിൽ കുറച്ച് ലോജിക് എങ്കിലും വേണം. ചോദിക്കാൻ എളുപ്പമാണ്. നിങ്ങൾ തന്നെ പറ ഈ ടീമിൽ എവിടെയാണ് അശ്വിനെ ഉൾപ്പെടുത്തുക. സുന്ദറിനെ പോലെ ഒരു താരം ആ ജോലി ഭാഗിയായി നിർവഹിക്കുമ്പോൾ അശ്വിനെ എവിടെ കളിപ്പിക്കും. ”വിരാട് കോഹ്‌ലി പ്രീ-മാച്ച് പ്രസ്സറിൽ പറഞ്ഞു.

ചാഹലും കുൽദീപ് യാദവും ടീമിൽ എത്തിയതോടെ അശ്വിന്റെയും ജഡേജയുടെയും സ്ഥാനം നഷ്ട്ടപ്പെടുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ലിമിറ്റഡ് ഓവറിൽ അശ്വിൻ അവസാനമായി കളിച്ചത് 2017 ജൂലൈയിലാണ്. എന്നാൽ ജഡേജയ്ക്ക് ടീമിൽ തിരിച്ചെത്താനായി. ഇന്ത്യക്കായി 111 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള അശ്വിന്‍ 150 വിക്കറ്റും 46 ടി20 മത്സരങ്ങളിൽ നിന്ന് 52 വിക്കറ്റും നേടിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ വർഷം തുടയിലെ മസിലിന് പരിക്കേറ്റ് പുറത്തായ ഭുവനേശ്വര്‍ കുമാര്‍ പരിക്ക് ഭേദമായി ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ” ഭുവനേശ്വറിന്റെ തിരിച്ചു2വരവിൽ സന്തോഷമുണ്ട്.
ഇന്ത്യയുടെ ഒട്ടേറെ വിജയങ്ങളില്‍ നിര്‍ണായക സംഭാവന നല്‍കിയ താരമാണ് ഭുവി. അതേ പ്രകടനങ്ങള്‍ അദ്ദേഹത്തിന് ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ” കോലി പറഞ്ഞു.