Skip to content

Icc Player of the Month പുരസ്‌കാരം രവിചന്ദ്രൻ അശ്വിന്

ഫെബ്രുവരി മാസത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ഐസിസി അവാർഡ് സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനമാണ് അശ്വിനെ അവാർഡിന് അർഹനാക്കിയത്.

ഫെബ്രുവരിയിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്നും 176 റൺസും 24 വിക്കറ്റും അശ്വിൻ നേടിയിരുന്നു. രണ്ടാം ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച അശ്വിൻ പരമ്പരയിലെ മൂന്നാം മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റും പൂർത്തിയാക്കിയിരുന്നു.

ഈ വർഷത്തോടെയാണ് ഓരോ മാസത്തിലെയും മികച്ച താരങ്ങളെ ആധാരിക്കുതിന് വേണ്ടി ഐസിസി Player of the Month അവാർഡിന് തുടക്കം കുറിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്താണ് പ്രഥമ ഐസിസി Player of the month പുരസ്‌കാരം നേടിയത്.

ഇംഗ്ലണ്ട് താരം ടാമി ബിയോമോണ്ടാണ് ഈ മാസത്തിലെ ഏറ്റവും മികച്ച വനിതാ താരം. ഫെബ്രുവരിയിൽ ന്യൂസിലാൻഡിനെതിരെ കളിച്ച മൂന്ന് മത്സരങ്ങളിൽ മൂന്നിലും ഫിഫ്റ്റി നേടിയ താരം 231 റൺസ് നേടിയിരുന്നു.

https://twitter.com/ICC/status/1369196799299305472?s=19

https://twitter.com/ICC/status/1369199020657246208?s=19

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നാല് മത്സരങ്ങളിൽ നിന്നും 32 വിക്കറ്റുകൾ അശ്വിൻ നേടിയിരുന്നു. കൂടാതെ 6 ഇന്നിങ്സിൽ നിന്നും 189 റൺസ് നേടിയ അശ്വിനായിരുന്നു പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ അഞ്ചാമത്തെ ബാറ്റ്‌സ്മാൻ.

പരമ്പരയിലെ മൂന്നാം മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റും അശ്വിൻ പൂർത്തിയാക്കിയിരുന്നു. ടെസ്റ്റിൽ 400 വിക്കറ്റ് നേടുന്ന നാലാമത്തെ ഇന്ത്യൻ ബൗളറാണ് അശ്വിൻ. അവസാന മത്സരത്തിലെ 5 വിക്കറ്റ് നേട്ടം സ്വാന്തമാക്കിയ അശ്വിൻ നിലവിലെ താരങ്ങളിൽ ഏറ്റവും കൂടുതൽ 5 വിക്കറ്റ് നേട്ടമെന്ന (30) റെക്കോർഡിൽ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സനൊപ്പം എത്തിയിരുന്നു.