Skip to content

അവൻ അതിവേഗത്തിൽ 100 ടെസ്റ്റ് വിക്കറ്റ് നേടുന്ന താരമായി മാറും ; ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഷൊഹൈബ് അക്തർ

അരങ്ങേറ്റ ടെസ്റ്റ് പരമ്ബരയില്‍ തന്നെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ജഡേജയുടെ പകരക്കാരനായി എത്തിയ അക്‌സർ നാല് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ മൂന്നെണ്ണത്തിലാണ് കളിച്ചത്. പരിശീലനത്തിനിടെയുണ്ടായ പരിക്ക് കാരണം ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അതേ വേദിയില്‍ തന്നെ നടന്ന രണ്ടാം ടെസ്റ്റില്‍ താരം അരങ്ങേറി, രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റും സ്വന്തമാക്കി.

ഇടം കയ്യൻ സ്പിന്നിലൂടെ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരെ കുടുക്കിയ അക്‌സർ
പരമ്ബരയില്‍ മൊത്തം 27 വിക്കറ്റുകളാണ് നേടിയയത്. പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയവരുടെ ലിസ്റ്റിൽ അശ്വിൻ പിറകിലായി രണ്ടാമതാണ്. അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബോളർ റെക്കോർഡിൽ ദിലീപ് ദോഷിക്കൊപ്പം ഒന്നാമതായി ഇടം പിടിച്ചിരുന്നു.

അവിസ്മരണീയമായ പ്രകടനത്തിൽ ഇന്ത്യൻ താരത്തെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. അതിവേഗത്തിൽ ടെസ്റ്റിൽ 100 വിക്കറ്റ് നേടുന്ന താരമായി അക്‌സർ പട്ടേലിന് മാറാമെന്നും അക്തർ പറഞ്ഞു. 16 മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റ് പൂർത്തിയാക്കിയ ഇംഗ്ലണ്ട് താരം ലോഹ്മാന്റെ പേരിലാണ് നിലവിൽ ഈ റെക്കോർഡ്.

ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാര്‍ക്ക് ഒരു അവസരവും അക്‌സർ നല്‍കിയില്ലെന്നും ഇത്തരത്തിലുള്ള പരമ്ബരകള്‍ താരത്തിന് ലഭിച്ചാല്‍ ഏറ്റവും വേഗത്തില്‍ 100 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന താരമായി അക്‌സര്‍ പട്ടേല്‍ മാറുമെന്നും അക്തര്‍ പറഞ്ഞു.പലരും മത്സരത്തിന് ഒരുക്കിയ പിച്ചിനെ പറ്റി കുറ്റം പറയുമെങ്കിലും അതെ പിച്ചില്‍ തന്നെയാണ് ഇന്ത്യന്‍ ടീം 365 റണ്‍സ് നേടിയതെന്നും അക്തര്‍ പറഞ്ഞു.

റിഷഭ് പന്തിനും വാഷിംഗ്‌ടണ്‍ സുന്ദറിനും ഈ പിച്ചില്‍ റണ്‍സ് കണ്ടെത്താന്‍ കഴിയുമെങ്കില്‍ എന്ത് കൊണ്ട് ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാര്‍ക്ക് കഴിയുന്നില്ല എന്ന ചോദ്യവും അക്തര്‍ ചോദിച്ചു. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കെതിരായ പരാജയം നാണക്കേട് ഉണ്ടാക്കുന്ന ഒന്നാണെന്നും സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ഇംഗ്ലണ്ട് പഠിക്കണമെന്നും അക്തര്‍ പറഞ്ഞു.